മക്ക: ഉംറ നിർവഹിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് തളർന്നുവീണ പാക് തീർഥാടകനെ മക്ക മെഡിക്കൽ സംഘം രക്ഷപ്പെടുത്തി. മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ മെഡിക്കൽ സംഘമാണ് പാക് തീർത്ഥാടകൻ്റെ ജീവൻ രക്ഷിച്ചത്. 50 കാരനായ പാകിസ്ഥാൻ തീർഥാടകന് ഉംറ നിർവഹിക്കുന്നതിനിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. ഹൃയയാഘാതം സംഭവിച്ച തീർത്ഥാടകനെ ആദ്യം അൽ-ഹറം എമർജൻസി ഹോസ്പിറ്റലിൽ എത്തിച്ചു, ആവശ്യമായ പരിശോധനകൾക്ക് വിധേയനാക്കി.. തുടർന്ന് അദ്ദേഹത്തെ കിംഗ് അബ്ദുള്ള മെഡിക്കൽ സിറ്റിയിലേക്ക് മാറ്റി. അവിടെ ഹൃദയ ധമനികളുടെ കത്തീറ്ററൈസേഷൻ നടത്തുകയും ഹൃദയത്തിൽ സ്റ്റെൻ്റുകൾ വിജയകരമായി സ്ഥാപിക്കുകയും ചെയ്തു. തീവ്രപരിചരണ വിഭാഗത്തിൽ സുഖം പ്രാപിച്ച തീർഥാടകൻ പൂർണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
![]()
