റിയാദ്: 2024-ൻ്റെ ആദ്യ മൂന്ന് മാസങ്ങളിൽ രാജ്യത്തുടനീളമുള്ള ഹോട്ടലുകളും റെസിഡൻഷ്യൽ അപ്പാർട്ടുമെൻ്റുകളും ഉൾപ്പെടെ 67 സ്ഥാപനങ്ങൾ ടൂറിസം മന്ത്രാലയം അടച്ചുപൂട്ടി. “ഞങ്ങളുടെ അതിഥികൾക്ക് മുൻഗണന” എന്ന ശീർഷകത്തിൽ നടക്കുന്ന കാമ്പെയ്നിൻ്റെ ഭാഗമായി നടന്ന പരിശോധനകളിലാണ് ഇത്രയും ഹോട്ടലുകൾ അടച്ചുപൂട്ടിയത്. ഉദ്യോഗസ്ഥർ 15,000 ത്തോളം സന്ദർശനങ്ങൾ നടത്തിയെന്നും അതിൽ പതിനായിരത്തിലധികം നിയമലംഘനങ്ങൾ കണ്ടെത്തിയെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നിയമലംഘകർക്കെതിരെ നിയമപരമായ പിഴ ചുമത്തുന്നതിൽ വിട്ടുവീഴ്ച്ച ഇല്ലെന്ന് മന്ത്രാലയം ആവർത്തിച്ചു. പിഴകളിൽ പരമാവധി 1 മില്യൺ റിയാൽ വരെ പിഴയോ സ്ഥാപനം അടച്ചുപൂട്ടലോ അല്ലെങ്കിൽ രണ്ടും ഉൾപ്പെടുന്നു.
![]()
