ജിദ്ദ: ഉംറ നിർവ്വഹിക്കുന്നതിനിടെ മത്വാഫിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി കൊപ്പം വല്ലപ്പുഴ സ്വദ്ദേശി എൻ.കെ.മുഹമ്മദ് (വാപ്പു -53) ആണ് മരിച്ചത്.
നാല് ത്വവാഫ്കഴിഞ്ഞപ്പോഴായിരുന്നു കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ അൽജിയാദ് എമർജൻസി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ജിദ്ദയിലെ കഫ്തിരിയയിൽ ജോലിചെയ്യുകയായിരുന്നു.
വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. അബ്ദുൽ ലത്തിഫിന്റെ പിതാവാണ്.മയ്യിത്ത് മക്കയിൽ ഖബറടക്കും.
![]()
