തിരുവനന്തപുരം: കേരളത്തിലെ പൊള്ളുന്ന ചൂടിലും ആവേശം ചോർന്നുപോകാതെ ഒരു മാസത്തോളമായി തുടരുന്ന ലോക് സഭ തെരെഞ്ഞെടുപ്പ് പ്രചരണങ്ങളുടെ കൊട്ടിക്കലാശം ഇന്ന്. പരസ്യ പ്രചരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. മണിക്കൂറുകൾ ബാക്കി നിൽക്കെ പ്രചരണം ശക്തമാക്കി മുന്നണികളും സ്ഥാനാർത്ഥികളും. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ സ്ഥാനാർത്ഥികളുടെ റോഡ് ഷോകൾ നടന്നു. ഓരോ മുന്നണികളും ഒന്നിനൊന്നു മത്സരിച്ചാണ് പ്രചരണം ഏറ്റെടുത്തിരിക്കുന്നത്. വൈകുന്നേരത്തോടെ പരസ്യ പ്രചരണം അവസാനിക്കുമെന്നതിനാൽ ഇനിയുള്ള മണിക്കൂറുകൾ മുന്നണികൾക്ക് കടുത്ത വെല്ലുവിളിയാണ്. വിവിധ ജില്ലകളിൽ പ്രത്യേകം അനുവദിച്ച നഗര ഇടങ്ങളിൽ വൈകുന്നേരം ആറിന് മുന്നണികൾ മുഖാമുഖം പ്രചരണ പ്രവർത്തനങ്ങൾക്ക് വിരാമം കുറിക്കും. ഇനിയുള്ള ഒരു ദിവസം നിശബ്ദ പ്രചരണങ്ങളുടെയും അടിയൊഴുക്കുകളുടെയും മണിക്കൂറുകളാകും. വെള്ളിയാഴ്ച്ചയാണ് തെരെഞ്ഞെടുപ്പ്.
![]()
