ബുറൈദ: ഇസ്ലാഹീ ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ യഥാർത്ഥ ശത്രുക്കൾ പിശാചും തന്റെ ദേഹേച്ഛയുമാണ്. അവരെ പ്രതിരോധിക്കുവാനുള്ള ശക്തമായ പരിചയാണ് നോമ്പെന്നും അത് തന്നെയാണ് “നോമ്പ് പരിചയാണ്” എന്ന പ്രവാചക മൊഴിലൂടെ അർത്ഥമാക്കുന്നതെന്നും, മുപ്പത് ദിവസ വ്രതാനുഷ്ഠാനത്തിലൂടെ ഒരാൾ, സമൂഹത്തിലെ താഴെകിടയിലുള്ളവരുടെ വേദനയും പ്രശ്നങ്ങളും തിരിച്ചറിയുന്ന ഒരു പുതിയ മനുഷ്യനായി മാറുമെന്നും, റമദാനിൽ കൈവരിച്ച ഈ ഭക്തിയും സമൂഹ്യ പ്രതിബദ്ധതയും തുടർന്നും ജീവിതത്തൽ നിലനിർത്തണമെന്നും ബുറൈദ ജാലിയാത്ത് അധ്യപകൻ അഹ് മദ് ശജ്മീർ നദ് വി ഓർമ്മിപ്പിച്ചു. സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ബുറൈദ, ഇസ്ലാഹീ കുടുംബിനികളെ പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച ഇസ്ലാഹീ ഫാമിലി ഇഫ്താറിൽ റമദാൻ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
സയാൻ ഫയാസിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ പ്രസിഡണ്ട് ഹസ്കർ ഒതായി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ട റിയാസ് അസ്ഹരി സ്വാഗതവും ശഫീർ വെള്ളറക്കാട് നന്ദിയും പറഞ്ഞു. പരിപാടിയിൽ നൂറിലധികം ആളുകൾ പങ്കെടുത്തു.
![]()
