റിയാദ് : ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സ് ന്റെ പോഷക സംഘടനയായ ഒ ഐ സി സി യുടെയും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ പോഷക സംഘടനയായ കെ എം സി സി യുടെയും നേതൃത്വത്തിൽ ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചു.
യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയർമാനായി ഒ ഐ സി സി റിയാദ് പാലക്കാട് ജില്ലാ പ്രസിഡണ്ട് ഷിഹാബ് കരിമ്പാറ, ജനറൽ കൺവീനർ ആയി കെ.എം.സി.സി. പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് വെള്ളെപ്പാടം എന്നിവരെ തെരെഞ്ഞെടുത്തു. ഷഹീർ കൊട്ടക്കാട്ടിൽ ( ഒ ഐ സി സി റിയാദ് പാലക്കാട് ജില്ലാ കമ്മിറ്റി ട്രെഷറർ ), മുസ്തഫ പിണങ്ങോട് ( കെഎംസിസി പാലക്കാട് ജില്ലാ ഓർഗാനൈസിങ് സെക്രട്ടറി ) എന്നിവർ വൈസ് ചെറിയര്മാന്മാരും, മൊയ്ദീൻ എം സി ( ഒഐസിസി റിയാദ് പാലക്കാട് ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ), മാമുക്കോയ തറമ്മൽ ( കെ എം സി സി സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് ) എന്നിവർ കൺവീനർമാരും ആണ്.
ഏപ്രിൽ 19 വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് ഒ ഐ സി സി റിയാദ് സെന്റ്ട്രൽ കമ്മിറ്റി ഓഫീസ് സബർമതിയിൽ വെച്ച് വിപുലമായ യു ഡി എഫ് കൺവെൻഷൻ നടത്താനും തീരുമാനിച്ചു.
![]()
