ദമ്മാം: ദമ്മാം ഒ ഐ സി സി കൊല്ലം ജില്ലാ കമ്മിറ്റി ഇഫ്താർ വിരുന്നും സ്നേഹസംഗമവും സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് സുരേഷ് റാവുത്തർന്റെ അധ്യക്ഷതയിൽ കൂടിയ സ്നേഹ സംഗമത്തിൽ റീജണൽ പ്രസിഡന്റ് ഈ കെ സലിം, ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം, ട്രഷറർ പ്രമോദ് പൂപ്പാല,വൈസ് പ്രസിഡൻറുമാരായ ഷംസ് കൊല്ലം, നൗഷാദ് തഴവ, ഡോ: സിന്ദു ബിനു എന്നിവർ ആശംസകളർപ്പിച്ചു.
കൊല്ലം ജില്ലയിൽ നിന്നും റീജണൽ കമ്മിറ്റി വൈസ് പ്രസിഡന്റായി തിരഞ്ഞടുത്ത ഷംസ് കൊല്ലം, നൗഷാദ് തഴവ എന്നിവരെ സുരേഷ് റാവുത്തർ ആദരിച്ചു റീജണൽ എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുൽ റഷീദിനെ ജനറൽ സെക്രട്ടറി ഷിനാസ് ആദരിച്ചു.

ചന്ദ്രമോഹൻ, പി കെ അബ്ദുൽ കരീം, വിൽസൻ തടത്തിൽ, ജേക്കബ് പാറക്കൽ, അൻവർ വണ്ടൂർ, ആസിഫ് താനൂർ, നിഷാദ് കുഞ്ചു, രാധിക ശ്യാം പ്രകാശ്, യഹിയ കോയ, ബിനു പി ബേബി, ഹുസ്ന അസിഫ്, ശ്യാം പ്രകാശ്, തോമസ് തൈപറമ്പിൽ, അൻവർ സാദിഖ്, ജലീൽ പള്ളാതുരുത്തി, ജോജി വി ജോസഫ് എന്നിവർ പങ്കെടുത്തു.
സുരേഷ് റാവുത്തർ,ഷിബു ജോയ്,ലെനി തോമസ് വൈദ്യൻ , മജുറൂഫ്, ബുർഹാൻ, സാജൻ, ഇജാസ്, ബിജു കൊല്ലം, അനസ്, അൻസാരി എന്നിവർ നേതൃത്വം നൽകി.
ഷിനാസ് സിറാജുദീൻ സ്വാഗതവും, ഷാനവാസ് ഖാൻ നന്ദിയും പറഞ്ഞു
![]()
