മക്ക :രണ്ടാമത്തെ പത്തിലെ വെള്ളിയാഴ്ച ഹറമും പരിസരവും ലക്ഷ കണക്കിന് വിശ്വാസികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉംറ തീർത്ഥാടകർ റമദാൻറെ പുണ്യം പേറാൻ പ്രാർത്ഥനയോട് ഹറം മസ്ജിദിൽ. പോലീസും ധ്രുതകർമ്മസേനയും വളരെ ചിട്ടയോടെ എല്ലാവർക്കും സൗകര്യങ്ങൾ ഒരുക്കി കൊടുത്ത് കൊണ്ടിരിക്കുന്നത് കാണാം. ആഭ്യന്തര തീർദ്ധടകർ വ്യാഴം, വെള്ളി ഒരുമിച്ചു ഉംറക്ക് തെരെഞ്ഞെടുത്തപ്പോൾ ഹറം പരിസരങ്ങളിലെ ഹോട്ടൽ മുറികൾ പോലും കിട്ടാൻ ബുദ്ധിമുട്ടനുഭപ്പെടുന്നു.ഉംറ പെർമിറ്റ് എടുക്കേണ്ടി വരുമെന്നു കരുതി നുസ്ക് ആപ്ലിക്കേഷൻ വഴി പെർമിറ്റ് എടുത്തേങ്കിലും മസ്ജിദ്ൽ പ്രവേശിക്കാൻ അതിന്റെ ഒന്നും ആവശ്യം വരുന്നില്ല എന്നത് എടുത്തു പറയേണ്ടതാണ്.സുബഹി നമസ്ക്കാരം കഴിഞു ഭൂരിഭാഗം വിശ്വാസികളും ദിക്റും പ്രാർത്ഥനകളുമായി ഹറമിൽ തന്നെ ജുമാ നമസ്കാരത്തിനായി കാത്തിരിക്കുന്നത് കാണാം.റമദാന്റെ അവസാന പത്തിൽ ഹറം മസ്ജിദിൽ ഇയ്തിഖഫ് ഇരിക്കാൻ ഉള്ള പെർമിറ്റ് ആറായിരം പേർക്ക് ആവും നൽകുക എന്നറിയുന്നു.
![]()
