മക്ക: ഹറമിൽ വെച്ച് ഫോട്ടോയും വീഡിയോയുമെടുന്നവർ എടുക്കുന്നവർ ജാഗ്രത പാലിക്കണം, മറ്റുള്ളവരുടെ സ്വകാര്യത മാനിക്കണം എന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹറമിൽ എത്തുന്നവർ ഫോട്ടോയും വീഡിയോയും എടുക്കുന്നുണ്ട്. ഇത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകരുത്.
എല്ലാവരും ഫോട്ടോ എടുക്കനും വീഡിയോ എടുക്കാനും വേണ്ടി സമയം കളയരുത്. അതിന് വേണ്ടിയല്ല അവിടെ എത്തിയിരിക്കുന്നത് എന്ന് മനസ്സിലാക്കണം. മാത്രമല്ല, ഇങ്ങനെ എടുക്കുന്നവർ മറ്റുള്ളവരുടെ സ്വകാര്യത മാനിക്കണം എന്നും ഹജ്ജ് ഉംറ മന്ത്രാലയം.
ഫോട്ടോകളും വിഡിയോകളുമെടുക്കാന് ചെലവഴിക്കുന്ന നിമിഷങ്ങള്‍ പ്രാര്‍ഥനകള്‍ക്കായി മാറ്റിവെക്കണം. മറ്റുള്ളവരുടെ സുഗമമായ പ്രർഥനയ്ക്ക് നിങ്ങൾ ഒരിക്കലും തടസ്സം നിൽക്കരുത്. ഫോട്ടോ എടുക്കാനും വീഡിയോ എടുക്കാനും മുഴുകി നിങ്ങൾ പ്രാർഥനയുടെ സമയം കുറയ്ക്കരുത് എന്നാണ് ഹജ്ജ്, ഉംറ മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്.
![]()
