ഒരു പക്ഷെ ലോകത്ത് ആദ്യമായി റൺവേയിലൊരു ഇഫ്താർ വിരുന്ന്,ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിലാണ് ജീവനക്കാർക്കായി അധികൃതർ ഇഫ്താർ വിരുന്ന് ഒരുക്കിയത്. ലാൻഡിങ്ങും ടേക്ക് ഓഫും നടത്തുന്ന വിമാനങ്ങളുടെ പശ്ചാത്തലത്തിൽ വ്യത്യസ്ത കമ്പനികളുടെ ജീവനക്കാർ ഇഫ്താർ വിരുന്ന് നന്നായി ആസ്വദിച്ചപ്പോൾ ചരിത്രത്തിന്റെ താളുകളിൽ ദുബായ് വിമാനത്താവളം ഒരു പേര് കൂടി എഴുതി ചേർത്തു.

റൺവേയിലെ മേശപ്പുറത്തായി ഈന്തപ്പഴം, മധുര പലഹാരങ്ങൾ, പഴവർഗങ്ങൾ, പാനീയങ്ങൾ എന്നിവയെല്ലാം ഒരുക്കിവെച്ചിരുന്നു.വ്യത്യസ്ത സംസ്കാരങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിലെ ഇഫ്താർ സംഗമമെന്ന് ദുബായ് വിമാനത്താവളങ്ങളുടെ സി.ഇ.ഒ. മാജിദ് അൽ ജോകർ പറഞ്ഞു.
104 രാജ്യങ്ങളിലെ 262 ലക്ഷ്യസ്ഥാനങ്ങളിലേക്ക് 102 അന്താരാഷ്ട്ര കാരിയറുകൾ വഴി ഇത് ബന്ധിപ്പിച്ചിരിക്കുന്ന ദുബായ് അന്താരഷ്ട്ര വിമാനത്താവളം വഴി ഈ വർഷം 88.8 ദശലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.
![]()
