ബഹ്റൈൻ: പരിശുദ്ധ റമദാനിൽ ലോകത്താകമാനം വ്യത്യസ്ത തരത്തിലുള്ള പുണ്യ പ്രവർത്തകളിലാണ് വിശ്വാസികൾ.റമദാനിൽ പവിഴ പുറ്റുകളുടെ നാടായ ബഹറിനിൽ നിന്നൊരു കാരുണ്യ കഥയും.
സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഇതുവരെ ഉംറ നിർവ്വഹിയ്ക്കാൻ കഴിയാത്ത അര്‍ഹരായ അമ്പതോളം പേരെ തികച്ചും സൗജന്യമായി ബഹ്റൈൻ കേരള സോഷ്യൽ ഫോറം സേവന കൂട്ടായ്മയുടെപരിശുദ്ധ മക്കയിലേക്ക് യാത്രയാക്കി.ബഹ്റൈനിലെ അദ്ലിയ ജുമാ മസ്ജിദിൽ നിന്നും ഫസൽ ഹക്കിന്റെ നേതൃത്വത്തിൽ യാത്രയായി.

വീട്ട് ജോലിക്കാരായ സ്ത്രീകൾ , ഹൌസ് ഡ്രൈവറന്മാർ,തുച്ഛ വരുമാനം ഉള്ള ജോലിക്കാർ അടക്കം ഉള്ളവർക്ക് വിസ ചിലവ് ,ഭക്ഷണം,റൂം അടക്കം എല്ലാ ചിലവും കൂട്ടായ്മയാണ് വഹിക്കുന്നത്.
ആഡംബര ബസ്സിൽ തന്നെ എല്ലാ ചിലവുകളും എടുത്തു തന്നെയാണ് ഇവരെ കൊണ്ടുപോകുന്നത്.ഈ ദൗത്യത്തിന് അനവധി നന്മ മനസുകൾ സഹകരിച്ചതായി നേതൃത്വം നൽകുന്ന ബഷീർ അമ്പലായി,ഫസൽ ഹക്ക് എന്നിവർ പറഞ്ഞു.ആദ്യ ട്രിപ്പ് ഉംറ കഴിഞ്ഞു തിങ്കളാഴ്ച ബഹറിനിൽ മടങ്ങിയെത്തും.
![]()
