ദോഹ: ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ പുതിയ യൂത്ത് വിംഗ് ഭാരവാഹികളെ പ്രഖ്യാപിച്ചു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി എസ് അബ്ദുല്‍ റഹ്മാന്റെ അധ്യക്ഷതയില്‍ നടന്ന പ്രഖ്യാപന യോഗം ഇന്‍കാസ് ഉപദേശക സമിതി അംഗം അബ്രഹാം കെ ജോസഫ് ഉദ്ഘാടനം ചെയ്തു
ഇന്‍കാസ് ഉപദേശക സമിതി അംഗം കെ വി ബോബന് ഇന്‍കാസ് യൂത്ത് വിംഗിന്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റായി ദീപക് ചുള്ളിപ്പറമ്പിലിനെയും, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ജിന്‍സ് ജോസിനെയും, ട്രഷററായി റിഷാദ് മൊയ്തീനെയും തെരെഞ്ഞെടുത്തു.
സഹ ഭാരവാഹികളായി ലിജോ ഈരയില്‍, കെ. ടി. ജംഷീദ് വാലില്ലാപുഴ, മനു. എ.എസ് (വൈസ് പ്രസിഡന്റ്മാര്‍),
സിറിള്‍ ജോസ്, ചെറില്‍ ഫിലിപ്പ് വട്ടശ്ശേരില്‍, ജിബിന്‍ കെ ജോയി, വികാസ് പി നമ്പ്യാര്‍, മുഹമ്മദ് നബീല്‍ മാട്ടറ(ജനറല്‍ സെക്രട്ടറിമാര്‍),ആനിസ് നഫ്സാദ് , ഷഹബാസ് ഷാജഹാന്, മുഹമ്മദ് സാലിഹ് (ജോ.സെക്രട്ടറിമാര്‍),നിതിന്‍ നാരായണസ്വാമി(ജോയിന്റ് ട്രഷറര്‍),ബി. എം. ഹാഷിം, ലത്തീഫ് കല്ലായി, ഷിഹാബ് നരണിപ്പുഴ, ബിനീഷ് കെ അഷ്റഫ്, പി വൈ യൂനസ്, സജീദ് താജുദീന്(ഉപദേശക സമിതി അംഗങ്ങള്‍) എന്നിവരെയും നിർവ്വാഹക സമിതി അംഗങ്ങളായി സബിന്‍ പാങ്ങോട്, സുമേഷ് ചെമ്മരുതി, രജീഷ് രാമകൃഷ്ണന്, ശരത് ഷാജി, ഹര്‍ഷദ് ഹമീദ്, ഇബ്രാഹിം ജോടുക്കല്, മുഹമ്മദ് നസീഫ് ചുള്ളിയില്‍, അഡ്വ: നസീബ് നാസ്സര്‍, അമീര്‍ കോട്ടപ്പുറത്ത്, അരുണ്‍ കെയ്താന് രാജു, ലിജോ മേലത്തേതില്, ടിറ്റു മോന്‍സി, മൊയ്തീന് ഷാ, അഷ്കര്‍ തൃത്താല, മുഹമ്മദ് നബീല്‍, എല്‍ദോ എബ്രഹാം, ജെസില്‍ അസിം, സോണി ജോസഫ്, നഹാസ് വാത്തിശ്ശേരില്‍, വിനായക് ദാസ്, ജോബിന് ജോണ്‍, രാജേഷ് ആര്.ജെ, ജോര്‍ജ്ജ് തോമസ് ജൂനിയര്‍, നിസാം ചക്കര, റഹ്മാന് അണ്ടത്തോട്, അന്‍സാര്‍ ഇടശ്ശേരി, ഗിഫ്റ്റ് ജോണ്‍ എന്നിവരെയും തെരെഞ്ഞെടുത്തു.
ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ ഈപ്പന് തോമസ്, ഇന്‍കാസ് വനിതാ വിംഗ് പ്രസിഡന്റ് സിനില്‍ ജോര്‍ജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ചടങ്ങില്‍ ഇന്‍കാസ് ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും യൂത്ത് വിംഗ് പ്രസിഡന്റ് ദീപക് ചുള്ളിപ്പറമ്പില്‍ നന്ദിയും പറഞ്ഞു.
![]()
