റിയാദ് : കെ.എം.സി.സിക്കാര്‍ കാരുണ്യത്തിന്റെ അംബാസഡര്‍മാരാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെ സാമൂഹിക സുരക്ഷപദ്ധതിയിൽനിന്നുള്ള രണ്ട് കോടിയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്ത ചടങ്ങ് ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സൗദിയിലെ ലൈല അഫ്ലാജിൽ മരിച്ച കാസര്‍കോട് സ്വദേശി നാരായണന്റെ കുടുംബത്തിനുള്ള സഹായം ഭാര്യ യശോദക്കും അല്‍-ജൗഫില്‍ മരിച്ച തൃശൂര്‍ സ്വദേശി റെനിയുടെ പിതാവ് റപ്പായിക്കും ചെക്ക് കൈമാറിക്കൊണ്ടാണ് തങ്ങള്‍ ഉദ്ഘാടനം നിർവഹിച്ചത്.നാഷനല്‍ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞിമോന് കാക്കിയ അദ്യക്ഷത വഹിച്ചു.മരണാനന്തര ആനുകൂല്യമായി, അംഗത്വ കാലയളവിന് അനുസൃതമായി മൂന്ന് മുതല്‍ 10 ലക്ഷം രൂപ വരെയാണ് പദ്ധതിയില്‍നിന്നും ആനുകൂല്യമായി നല്കി വരുന്നത്.
ടങ്ങില്‍ മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ പി.വി. അബ്ദുല്‍വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാം, കെ.പി.എ. മജീദ് എം.എല്‍.എ,ആബിദ് ഹുസൈന് തങ്ങൾ എം.എല്‍.എ,മുന്‍ മന്ത്രി പി.കെ. അബ്ദുറബ്ബ്,കെ.പി. മുഹമ്മദ്കുട്ടി, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ തുടങ്ങി മുസ്ലിം ലീഗ്,യൂത്ത് ലീഗ് , കെ എം സി സി ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.റഫീഖ് പാറക്കൽ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. അഷ്റഫ് വേങ്ങാട്ട് സ്വാഗതവും ബഷീർ മൂന്നിയൂർ നന്ദിയും പറഞ്ഞു.
![]()
