ദോഹ: ആഗോള പ്രവാസി മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന് ഖത്തര്‍ ഘടകത്തിന്റെ 2024- 2025 കാലയളവിലേക്കുള്ള പ്രവര്‍ത്തക സമിതി നിലവില്‍ വന്നു. അല്‍ സദ്ദ് പ്ലാസയില്‍ ചേര്‍ന്ന യോഗത്തില്‍ ഡബ്ലിയു എം എഫ് ഗ്ലോബല്‍ ജോയിന്റ് സെക്രട്ടറി റിജാസ് ഇബ്രാഹിം, ഗ്ലോബല്‍ ബിസിനസ് ഫോറം കോര്‍ഡിനേറ്റര്‍ കെ ആര് ജയരാജ്, ഖത്തര്‍ രക്ഷാധികാരി ഹമീദ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഖത്തര്‍ നാഷണല്‍ കൗണ്‍സിലിന്റെ രണ്ടു വര്‍ഷ പ്രവര്‍ത്തന കാലയളവിലേക്കുള്ള ഭരണ സമിതി അംഗങ്ങളും പ്രവര്‍ത്തക സമിതി അംഗങ്ങളും ചുമതലയേറ്റത്.
നാഷണല്‍ കോര്‍ഡിനേറ്ററായി അജാസ് അലി, പ്രസിഡന്റ് ശ്രീകല പ്രകാശന്, സെക്രട്ടറി മന്‍സൂര്‍ മൊയ്ദീന്, വൈസ് പ്രഡിഡന്റുമാരായി അലി ദോഹ, സുരേഷ് ബാബു, ജോയിന്റ് സെക്രട്ടറിമാരായി ജയശ്രീ സുരേഷ്, വീണ വിക്രമന് എന്നിവരും നാഷണല്‍ ഫോറം കോര്‍ഡിനേറ്റര്‍മാരായി അജയ് പുത്തൂര്‍, റെസിന്‍ ഷമീം, ജോസഫ് ജോര്‍ജ്, അര്‍ഷാദ്, ഹനാസ് അസീസ്, പല്ലവി ജയരാജ്, ജാസ്മിന് താഹിര്‍, രാജേഷ് എം ജി, ദിലീഷ്, മന്‍സൂര്‍ മജീദ്, അനീഷ് ജോസ്, സനന്ത് എന്നിവർ ചുമതലയേറ്റു.
മിഡില്‍ ഈസ്റ്റ് റീജിയന് സെക്രട്ടറി രുഷാര റിജാസ്, മിഡില്‍ ഈസ്റ്റ് റീജിയന് വൈസ് പ്രസിഡന്റ് സുനില്‍ മാധവന്, ഖത്തര്‍ പാട്രന്‍ ഹമീദ്, മിഡില്‍ ഈസ്റ്റ് ഫോറം കോര്‍ഡിനേറ്റര്‍മാരായി മനോജ് കലാ നിലയം, രാജേഷ് മാണിക്കോത്ത് എന്നിവര്‍ പുതിയ ഭാരവാഹികൾക്ക് ആശംസകള്‍ നേര്‍ന്നു.
![]()
