ആലപ്പുഴ : മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവർത്തന മികവോടെ കായംകുളം കായംകുളം മുസ്ലിം അസോസിയേഷൻ പാലിയേറ്റിവ് കെയർ രംഗത്തേക്ക് കടക്കുന്നു.അശരണരായ കിടപ്പ് രോഗികളുടെ ശുശ്രൂഷക്കും പരിചരണത്തിനുമായി ” കെ എം എ കെയർ ” സാന്ത്വന പദ്ധതിയ്ക്ക് മാർച്ച് 24 ന് തുടക്കം കുറിക്കുന്നുവെന്നു ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.ഇഫ്താർ സംഗമത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ചടങ്ങിൽ പദ്ധതിയുടെ ഉത്ഘാടനം ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് വിവരാവകാശ കമ്മീഷൻ ഡോ.എ അബ്ദുൽ ഹക്കിം നിർവ്വഹിക്കും.ചടങ്ങിൽ വെച്ച് ശസ്ത്രക്രീയ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച കായംകുളം സ്വദേശിയും കോഴിക്കോട് മെഡിക്കൽ കോളേജ് ശസ്ത്രക്രീയ വിഭാഗം മേധാവിയുമായ പ്രൊഫ.ഡോ.വൈ .ഷാജഹാനെ ആദരിക്കും.പത്തനാപുരം ഗാന്ധിഭവൻ ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് ഷമീർ “സാന്ത്വന പരിചരണം ” എന്ന വിഷയത്തിലും അഷ്ടമന ആര്യ വൈദ്യ ശാല ചീഫ് മെഡിക്കൽ ഓഫീസർ ഡോ . രാഖി അഷ്ടമന ” സാന്ത്വന പരിചരണത്തിൽ ആയുർവേദ ചികിത്സയുടെ പ്രാധാന്യം “എന്ന വിഷയത്തിലും സംസാരിക്കും.കെ എം എ പ്രസിഡന്റ് എ ജെ ഷാജഹാൻ അധ്യക്ഷത വഹിക്കും.കായംകുളം മുനിസിപ്പൽ പ്രതിപക്ഷ നേതാവ് സി എസ് ബാഷ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എസ് സുൾഫിക്കർ,അൽ സാസ് ഹോസ്പിറ്റൽ ഡയറക്ടർ ആഫീസ് ഹസ്സൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.സെക്രട്ടറി പ്രൊഫ.എ ഷാജഹാൻ സ്വാഗതവും ട്രഷറർ വൈ.നസ്റുദ്ധിൻ പടനിലം നന്ദിയും പറയും.
![]()
