അബുദാബി∙ പതിനാലാമത് ‘ഷെയ്ഖ് സായിദ് ബിൻ ഹസ്സ കപ്പ് 2024’ ൽ വിജയകിരീടം ചൂടി ഇന്ത്യൻ ടീം.കൺട്രി ക്ലബിൽ നടന്ന ടൂർണമെന്റിൽ അണ്ടർ 12 വിഭാഗത്തിലാണ് അബുദാബിയിലെ എൻ പി സ്പോർട്സ് അക്കാദമി അണിനിരത്തിയ ഇന്ത്യൻ ടീം വിജയം നേടിയത്. നാലു ലക്ഷത്തോളം രൂപ ടീമിന് സമ്മാനതുകയായി ലഭിക്കും. യു എ യിലെയും വിദേശ രാജ്യങ്ങളിലെയും പ്രശസ്തരായ 10 അറബ്, ഇംഗ്ലിഷ് ടീമുകലുമായുള്ള വാശിയേറിയ മത്സരത്തിലാണ് ഇന്ത്യൻ ടീമിന്റെ വിജയം.
അഫ്ഗാൻ സ്വദേശി കോച്ച് ഹയാത്ത് ഖാൻ, നേപ്പാൾ സ്വദേശി സെന്റർ ബാക്ക് ജെയിംസ് എന്നിവരൊഴിച്ച് ടീമിലെ ബാക്കിയെല്ലാവരും മലയാളികൾ ആണ്.അൻഷദ് റയാൻ കാരിക്കുളക്കാട്ടിന്റെ നേതൃത്വത്തിലിറങ്ങിയ ടീമിൽ മുഹമ്മദ് സൈൻ ,അയാൻ ബൈജു, അഫ്റാസ് അസീസ്, ആദിൽ അസീസ്, റയാൻ മുനീർ, അമാൻ മുനീർ, ഇഷാൻ ഗിരീഷ്, റിഹാൻ ജാബിർ,
സയാൻ റഫീക്, റയാൻ സാബിർ, സയാൻ സാബിർ എന്നിവരായിരുന്നു ഉണ്ടായിരുന്നത്.
![]()
