റിയാദ് : റിയാദ് കലാഭവന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ചു നടത്തുന്ന നാടകമായ മനുഷ്യ ഭൂപടത്തിന്റെ പോസ്റ്റർ പ്രകാശനം എക്സിറ്റ് 18 ലെ ഇസ്സ്ത്രയിൽ വച്ച് റിയാദിലെ സാമൂഹിക പ്രവർത്തകൻ സനൂപ് പയ്യന്നൂർ നിർവഹിച്ചു.ഉത്തരേന്ത്യ മുതൽ ദക്ഷിണേന്ത്യ വരെയുള്ള മനുഷ്യ ജീവിതങ്ങൾ വരച്ചു കാട്ടുന്ന ഈ നാടകത്തിന്റെ രചന-സംവിധാനം ഒരുക്കുന്നത് കേരളത്തിലെ പ്രശസ്ത നാടക സംവിധായകൻ ‘ജയൻ തിരുമല’ ആണ്. സഹ സംവിധാനം ഷാരോൺ ഷെരീഫ് രംഗപടം ആർട്ടിസ്റ് സുജാതൻ,സംഗീതം കൃഷ്ണകുമാർ,നിർവഹണം അലക്സ് കൊട്ടാരക്കര,വർത്താ വിതരണം സജീർ ഖാൻ ചിതറ, നിസാം, അവതരണം റിയാദ് കലാഭവൻ.
ചെയർമാൻ ഷാരോൺ ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുഖ്യ അതിഥിയയായിരുന്ന മാപ്പിളപ്പാട്ട് ഗായകൻ നൂർഷാ വയനാട് മെമ്പർഷിപ്പ് ഐ.ഡി കാർഡ് വിതരണം രക്ഷാധികാരി ഷാജഹാൻ കല്ലമ്പലത്തിനു നൽകികൊണ്ട് നിർവഹിച്ചു.
വൈസ് ചെയർമാൻ നാസർ ലയ്സ്,സാമൂഹിക പ്രവർത്തകൻ നാസർ കല്ലറ,പ്രോഗ്രാം കൺവീനർ രാജു പാലക്കാട്, പ്രോഗ്രാം കോഡിനേറ്റർ നാസർ വണ്ടൂർ, ആർട്സ് കൺവീനർ അഷറഫ് വാഴക്കാട്, മീഡിയ കൺവീനർ സജീർ ചിതറ, നൗഫൽ തുടങ്ങിവർ ആശംസകൾ നേർന്നു സംസാരിച്ചു. സത്താർ മാവൂർ, ഷിബു ജോർജ്, നജീബ്, അസിസ്, പ്രജീഷ് മുഹമ്മദ് നിസാമുദീൻ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സെക്രട്ടറി അലക്സ് കൊട്ടാരക്കര സ്വാഗതവും,ട്രഷറർ കൃഷ്ണകുമാർ നന്ദിയും അറിയിച്ചു.
![]()
