ജിദ്ദ: ഫലസ്തീനിൽ നിന്നെത്തിയ ഉംറ തീർഥാടകർക്ക് ആറുമാസം രാജ്യത്ത് തങ്ങാൻ അനുമതി നൽകുമെന്ന് സൗദി അറേബ്യ.മൂന്നു മാസമാണ് ഉംറ തീർഥാടകർക്ക് സൗദിയിൽ തങ്ങാൻ അനുവാദമുള്ളത്.ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് ആറുമാസം രാജ്യത്ത് തങ്ങാൻ അനുവദിക്കുന്നത്.ഇസ്രായേൽ ആക്രമണത്തെ തുടർന്ന് സൗദിയിൽ കുടുങ്ങിയ ഫലസ്തീൻ പൗരന്മാർക്ക് വളരെ ആശ്വാസം നൽകുന്ന തീരുമാനമാണ്.സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും ഉദാര സമീപനത്തിന്
ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു.
![]()
