ജിദ്ദ : മീഡിയവൺ പതിനാലാം രാവ് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഒന്നാം സീസൺ ജേതാവ് ബാദുഷ, രണ്ടാം സീസൺ സെമി ഫൈനലിസ്റ്റ് സൽമാനുൽ ഫാരിസ് എന്നിവർക്ക് കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റർ സ്വീകരണം നൽകി. ‘കിർവ്വ 2024’ എന്ന പേരിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടി മാധ്യമപ്രവർത്തകൻ മുസാഫിർ ഉദ്ഘാടനം ചെയ്തു.പ്രസിഡൻറ് കെ.എൻ.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു.വി.പി. മുസ്തഫ, അബ്ദുല്ല മുക്കണ്ണി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.ബാദുഷക്കും സൽമാനുൽ ഫാരിസിനുമുള്ള ഉപഹാരങ്ങൾ കെ.എൻ.എ. ലത്തീഫ്, മുഷ്താഖ് മധുവായ് എന്നിവർ കൈമാറി.മുഷ്താഖ് മധുവായ് സ്വാഗതവും ഹസൻ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
![]()
