ദോഹ: കെ.എം.സി.സി. ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം പെരുമ സീസൺ 05 സമാപിച്ചു.കെ.എം.സി.സി. സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുസമദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സവാദ് വെളിയംകോട് അധ്യക്ഷത വഹിച്ചു.ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉത്ഘാടനം ചെയ്തു.മാനദണ്ഡങ്ങളെ വിപരീത ദിശയിലേക്ക് കൊണ്ടുപോകുന്ന കാലഘട്ടത്തിൽ മലപ്പുറം പോലൊരു ദേശത്തിൻറെ പെരുമ പറഞ്ഞു കൊണ്ടിരിക്കണമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി അഭിപ്രായപ്പെട്ടു.കെ.എം.സി.സി. ചെയ്യുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളും സഹായങ്ങളും കൃത്യമായി രേഖപ്പെടുത്തുകയാണെങ്കിൽ ഐക്യരാഷ്ട സഭയുടെ അംഗീകാരമുള്ള എൻ.ജി.ഒ ആയി നോമിനേറ്റ് ചെയ്യപ്പെടും എന്നതിൽ തർക്കമില്ലെന്ന് പരിപാടിയിൽ പ്രഭാഷണം നടത്തിയ സി.എം.പി. സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥന സെക്രട്ടറി കെ.എം. ഷാജി മുഖ്യ പ്രഭാഷണം നിർവഹിച്ചു.
മലപ്പുറം പെരുമയിൽ ഓവറോൾ ചമ്പ്യാന്മാരായ മണ്ഡലങ്ങൾക്കുള്ള ട്രോഫികൾ പരിപാടിയിൽ വിതരണം ചെയ്തു. കോട്ടക്കൽ മണ്ഡലം ഒന്നാം സ്ഥാനവും, കൊണ്ടോട്ടി, മങ്കട മണ്ഡലങ്ങൾ യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ടൈറ്റിൽ സ്പോൺസർ സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ ഷറഫ് പി ഹമീദ്, പെരുമ ഓർഗനൈസിംഗ് കമ്മറ്റി ചെയർമാൻ കെ. മുഹമ്മദ് ഈസ തുടങ്ങിയവർ ആശംസ അർപ്പിച്ചു. ഖത്തർ പോലീസ് സ്പോർട്സ് ഫെഡറേഷൻ ലെഫ്. മുഹമ്മദ് അഹമ്മദ് ഖലഫ് അൽ ഷമാലി പങ്കെടുത്തുന്നു. ഐ.എസ്.സി പ്രസിഡണ്ട് ഇ.പി. അബദുറഹിമാൻ, ഇൻകാസ് പ്രസിഡണ്ട് ഹൈദർ ചുങ്കത്തറ, അലി ഇന്റർനാഷണൽ ഓപ്പറേഷൻ മാനേജർ നൗഫൽ ഈസ, കെ.എം.സി.സി. ഖത്തർ അഡ്വൈസറി ബോർഡ് വൈസ് ചെയർമാന്മാരായ എസ്.എ.എം ബഷീർ, അബ്ദുന്നാസർ നാച്ചി, സിവി ഖാലിദ്, പിവി മുഹമ്മദ് മൗലവി, സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി അഷ്റഫ് ആറളം, ട്രഷറർ പി.എസ്.എം ഹുസ്സൈൻ, വൈസ് പ്രസിഡണ്ട് സിദ്ധീഖ് വാഴക്കാട്, മറ്റു സംസ്ഥാന ഭാരവാഹികൾ, വിവിധ ജില്ലാ ഭാരവാഹികൾ, മറ്റു സംഘടനാ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.
പ്രശസ്ത മാപ്പിളപ്പാട് ഗായിക രഹ്ന, സയ്യിദ് മഷൂദ് തങ്ങൾ , റിയാസ് കരിയാട്, ശിവപ്രിയ തുടങ്ങിയവർ ഇശൽ പെരുമക്ക് നേതൃത്വം നൽകി. കെ.എം.സി.സി. ഖത്തർ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ അക്ബർ വെങ്ങശ്ശേരി സ്വാഗതവും, ട്രഷറർ റഫീഖ് പള്ളിയാളി നന്ദിയും പറഞ്ഞു. ഇസ്മായിൽ ഹുദവി ഖിറാഅത്ത് നിർവഹിച്ചു. ജില്ലാ ഭാരവാഹികളായ മെഹബൂബ് നാലകത്ത്, അബ്ദുൽ ജബ്ബാർ പാലക്കൽ, ശരീഫ് വളാഞ്ചേരി, മുഹമ്മദ് ലയിസ് കുനിയിൽ, മജീദ് പുറത്തൂർ, മുനീർ പട്ടർകടവ്, ഷംസീർമാനു, വിവിധ മണ്ഡലം ഭാരവാഹികൾ, സബ് കമ്മിറ്റി ഭാരവാഹികൾ, മലപ്പുറം പെരുമ ഓർഗനൈസിംഗ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. അബി ചുകത്തറ അവതാരകനായിരുന്നു.
![]()
