ദോഹ: തൃശൂർ ജില്ലയിലെ ചാവക്കാട് പ്രവാസികളുടെ ഖത്തറിലെ സാംസ്കാരിക കൂട്ടായ്മ്മയായ ചാവക്കാട് പ്രവാസി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരെഞ്ഞടുത്തു. ദോഹ സ്കിൽസ് ഡവലപ്മെന്റ് സെൻട്രലിൽ നടന്ന പൊതുയോഗത്തിൽ പ്രസിഡന്റ് ഷെജി വലിയകത്ത് അധ്യക്ഷത വഹിച്ചു.ഗ്ലോബൽ ചെയർമാൻ അബ്ദുള്ള തെരുവത്ത് റിട്ടേണിങ്ങ് ഓഫീസറായി നടന്ന തിരഞ്ഞെടുപ്പിൽ വരുന്ന രണ്ടു വർഷക്കലത്തെ പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു.
കെബീർ തെരുവത്ത് (പ്രസിഡന്റ് ),നിഷാം ഇസ്മായിൽ, റാഫി ചാലിൽ, മനോജ് (വൈസ് പ്രസിഡന്റമാർ ), ഷെറിൻ പരപ്പിൽ (ജനറൽ സെക്രട്ടറി) , സി ഷാജി,മുസ്തഫ ചാവക്കാട്, ജിംന്നാസ് അലി (ജോയിന്റ് സെക്രട്ടറിമാർ ), പി എൻ രഞ്ജിത്ത് കുമാർ (ട്രഷറർ ),നിജാസ് (ജോയിന്റ് ട്രഷർ ),അബ്ദുല്ല തെരുവത്ത് (ഗ്ലോബൽ ചെയർമാൻ ), ഷാജി ആലിൽ (അഡ്വയ്സറിബോർഡ് ചെയർമാൻ ),പി എൻ ബാബുരാജ്,നാസർ എൻ ടി , ഷെജി വലിയകത്ത്,ഡോക്ടർ ഷാഫി എന്നിവരെ അഡ്വയ്സറിബോർഡ് മെമ്പർമാരായും ജനറൽ ബോഡി തിരഞ്ഞെടുത്തു.
ചാവക്കാട് പ്രവാസി അസോസിയേഷൻ ഗ്ലോബൽ ചെയർമാൻ അബ്ദുള്ള തെരുവത്ത്, അഡ്വയ്സറി ബോർഡ് മെമ്പർമാരായ ഡോക്ടർ ഷാഫി,ഷാജി ആലിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സെക്രട്ടറി സഞ്ചയൻ പാണ്ടിരിക്കൽ സ്വാഗതവും ,രഞ്ജിത്ത് കുമാർ നന്ദിയും പറഞ്ഞു.
![]()
