യാമ്പു : യാമ്പു ഫ്ലവർ ഷോയിൽ പങ്കാളികളായി ലുലു സൗദി ഹൈപ്പർമാർക്കറ്റും ഭാഗവാക്കാകുന്നു.ഫെബ്രുവരി 15 മുതൽ മാർച്ച് 9 വരെ യാമ്പു ഇൻഡസ്ട്രിയൽ സിറ്റിയിലെ സെലിബ്രേഷൻ പാർക്കിൽ നടക്കുന്ന ഈ പരിപാടിയിൽ സ്നാക്സും മറ്റു റിഫ്രഷ്മെന്റുകളും നൽകിയാണ് ലുലു ഹൈപ്പർമാർകെറ്റ്സ് പങ്കാളികൾ ആവുന്നത്. സൗദി അറേബ്യയുടെ വിഷൻ 2030 ക്ക് പൂർണ പിന്തുണ നൽകുന്ന ലുലു ഹൈപ്പർമാർകെറ്റ്സ്, അഗ്രി-ബിസിനസ്സുകളുടെ വളർച്ചക്ക് സമ്പൂർണ പിന്തുണയാണ് നൽകുന്നത്. തദ്ദേശീയമായ കൃഷി വസ്തുക്കളുടെ വിൽപ്പനക്ക് ഹൈപ്പർമാർക്കറ്റുകളിലൂടെ കൂടുതൽ അവസരങ്ങൾ ഒരുക്കിക്കൊടുക്കുന്നതിലൂടെ ലുലു ഹൈപ്പർമാർകെറ്റ്സ് മാതൃകാപരമായ ബിസിനസ് സ്വഭാവമാണ് കാഴ്ചവെക്കുന്നത്.
“യാമ്പു ഫ്ലവർ ഗാർഡൻ ഷോയുടെ ഭാഗമാകുവാൻ കഴിഞ്ഞതിൽ ലുലു ഹൈപ്പർമാർകെറ്റ് അഭിമാനം കൊള്ളുന്നുവെന്നും റീറ്റെയ്ൽ മേഖലയിൽ മുന്നിട്ട് നിൽക്കുന്ന ലുലു സൗദി ഹൈപ്പർമാർകെറ്റ്, അഗ്രി-ബിസിനെസ്സിന്റെയും തദ്ദേശീയ കാർഷിക സാധ്യതകളെയും പ്രോത്സാഹിപ്പിക്കാൻ എന്നും പ്രതിജ്ഞാബദ്ധരാണെന്നും – ലുലു സൗദി ഹൈപ്പർമാർക്കെറ്റ്പടിഞ്ഞാറൻ പ്രവിശ്യ റീജിയണൽ ഡയറക്ടർ റഫീഖ് മുഹമ്മദ് അലി പറഞ്ഞു.
![]()
