റിയാദ് : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി ചാൻസലറും പത്മശ്രീ , പദ്മ ഭൂഷൺ അവാർഡ് ജേതാവുമായ ഡോ . ബി എൻ സുരേഷിന് റിയാദ് ഇന്ത്യൻ ഫ്രെണ്ട്സ്ഷിപ് അസോസിയേഷൻ ( റിഫ) ആദരവ് നൽകി.ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ബോയ്സ്ൽ വെച്ച് നടന്ന സയൻസ് ഇന്ത്യ ഫോറം സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് സെക്രട്ടറി ജേക്കബ് കാരാത്ര,വൈസ് പ്രെസിഡെന്റ് ഹരിദാസ് ,ട്രഷറർ ബിജു മുല്ലശ്ശേരി,നിർവ്വാഹക സമിതി അംഗങ്ങളായ ആൽവിൻ മാത്യു,പ്രമിത ബിജു എന്നിവർ ചേർന്നു പൊന്നാട അണിയിച്ചാണ് ആദരിച്ചത്.
![]()
