കുവൈറ്റ്: കുവൈറ്റ് മൂന്നര പതിറ്റാണ്ടിന് മുകളിൽ കൈപ്പന്തുകളിയിൽ നിറസാന്നിധ്യമായി പ്രവർത്തിക്കുന്ന പ്രമുഖ വോളിബോൾ ക്ലബ്ബായ കെ എസ് എ സി യ്ക്ക് 2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.വെള്ളിയാഴ്ച അബ്ബാസിയിൽ നടന്ന യോഗത്തിനു രക്ഷാധികാരി അനിൽ മാത്യു അധ്യക്ഷത വഹിച്ചു.പുതിയ ഭാരവാഹികളായി ഷിജോ തോമസ് (പ്രസിഡന്റ് ),അനില്‍ വള്ളികുന്നം (ജനറൽ സെക്രട്ടറി),ലിബു മാത്യു(ട്രഷറർ),അനിൽ തോമസ് (രക്ഷാധികാരി),ലൗലി(വൈസ് പ്രസിഡന്റ്),വിജിത്ത് (ജോ.സെക്രട്ടറി),നോബിൾ (ജോ.ട്രഷറർ),ആൽബിൻ ജോസഫ് (ജനറൽ കോഡിനേറ്റർ ),
സൺ കുമാർ (കൺവീനർ),ജോയി പാലാ, സിജു ലിബിൻ (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
വിനോദ് ജോസ്, രാഹുൽ, ഷിജോ തോമസ്, അനിൽ തോമസ് എന്നിവർ പുതിയ ഭരണസമിതിക്ക് ആശംസകൾ നേർന്നു .അനിൽ വള്ളികുന്ന് സ്വാഗതവും ലിബു മാത്യു നന്ദിയും പറഞ്ഞു.
![]()
