ജിദ്ദ : പാലക്കാട് ജില്ലാ പ്രവാസി കൂട്ടായ്മ ജിദ്ദയിൽ ജനറൽ ബോഡി യോഗവും കുടുംബ സംഗമം സംഘടിപ്പിച്ചു . ഇവന്റ് മാനേജ്മെന്റ് “ജനറേഷൻ യൂത്ത്” കമ്പനിയുടെ നേതൃത്വത്തിൽ നടത്തിയ കുടുംബ സംഗമത്തിൽ പ്രവാസി സുരക്ഷാ പദ്ധതികളും, എൻ ആർ ഐ റജിസ്ട്രെഷനും മെഡിക്കൽ ക്യാമ്പും നടത്തി.
ജനറൽ ബോഡി യോഗം ഫാർമസിസ് ഫോറം പ്രസിഡന്റ് ഹനീഫ പാറക്കല്ലിൽ ഉത്ഘാടനം ചെയ്തു. ആദ്യമായി ജിദ്ദയിലെ പാലക്കാട്ടുകാരെ ഒന്നിച്ചു കാണാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും, ഈ കൂട്ടായ്മ ശക്തിയോടെ മുന്നോട്ട് കൊണ്ട് പോകാൻ സംഘാടകർക്ക് സാധിക്കട്ടെ എന്നും പറഞ്ഞു കൊണ്ട് ദൈവ നാമത്തിൽ അദ്ദേഹം ഉത്ഘാടനം ചെയ്തു. ജില്ലാ കൂട്ടായ്മയുടെ പ്രസിഡന്റ് അബ്ദുൽ അസീസ് പട്ടാമ്പി അധ്യക്ഷനായി. ആശംസകൾ എഞ്ചിനീയർ റഷീദ് കൂറ്റനാട്,ഡോ: അബൂബക്കർ (സഹ്റ ഗ്രൂപ്പ് ), എഞ്ചിനീയർ സുലൈമാൻ ആലത്തൂർ, ഹലൂമി റഷീദ് വിളയൂർ, കൂട്ടായ്മയുടെ സംഘാടകരായ അബ്ദുൽ ലത്തീഫ് കരിങ്ങനാട്( ഉപദേശക സമിതി), അബ്ദുൽ ഹമീദ് കെ ടി ( ഇൻസാഫ് ഗ്രൂപ്പ്), മുജീബ് തൃത്താല (വൈസ് പ്രസിഡന്റ്), മുഹമ്മദലി കാഞ്ഞിരപ്പുഴ( വൈസ് പ്രസിഡന്റ്), ഉണ്ണിമേനോൻ പാലക്കാട് ( ട്രഷറർ), സെക്രട്ടറിമാരായ ഷാനവാസ് ഒലവക്കോട്, ഉമർ തച്ചനാട്ടുകര, സൈനുദ്ധീൻ മണ്ണാർക്കാട് ജിദേശ് എറകുന്നത്ത് (വെൽഫെയർ കൺവീനർ), മുജീബ് മൂത്തേടത്ത് ( പബ്ലിക് റിലേഷൻ), സലീം കുഴൽമന്നം, അബ്ദു സുബ്ഹാൻ തരൂർ, യൂനുസ് പടിഞ്ഞാറങ്ങാടി, റസാഖ് ഒറവിൽ, സലീം പാലോളി, താജുദ്ദീൻ മണ്ണാർക്കാട്, ബഷീർ ആനക്കര എന്നിവരും ആശംസകൾ അറിയിച്ചു. ജില്ലാ കൂട്ടായ്മയുടെ വിജയത്തിന് വേണ്ടി ഷഫീക് ഒടുപാറ വിളയൂർ (ഫുഡ് ), ഇൻസാഫ് കമ്പനി മാനേജർ കെ ടി അബൂബക്കർ, റസാഖ് പാണ്ടിക്കാട് (റീഗൽമാൾ), മുജീബ് റഹ്മാൻ, ബാബു (ഡേ ടു ഡേ) എന്നിവർ സഹകരിച്ചു.കൂട്ടായ്മയുടെ സജീവ പ്രവർത്തകരായ ഫൈനാൻസ് കൺട്രോളർ നാസർ വിളയൂർ, ലീഗൽ അഡ്വൈസർ അഡ്വ: ബഷീർ അപ്പക്കാടൻ മണ്ണാർക്കാട് എന്നിവർ നാട്ടിൽ നിന്നും ഓൺലൈൻ വഴി ആശംസകൽ അറിയിച്ചു.വനിതാ വിങ് കോർഡിനേറ്റർ സോഫിയ ബഷീറിനെ വനിതാ വിങ് രൂപീകരിക്കാൻ ചുമതലപെടുത്തി.
പ്രോഗ്രാമിന് എത്തിച്ചേർന്ന പാലക്കാട് സ്വദേശികൾക്ക് റെജിസ്ട്രഷൻ നടത്തുന്നതിനും , മെമ്പർഷിപ്പ് നൽകിയും സുരക്ഷാ പദ്ധതികളായ നോർക്ക, പ്രവാസി ക്ഷേമനിധി എന്നിവ റെജിസ്റ്റർ ചെയ്യുന്നതിന് ഒരു കൗണ്ടറും, എൻ ആർ ഐ യിൽ അംഗമാവാത്തവർക്ക് വേണ്ടി ഒരു എൻ ആർ ഐ കൗണ്ടറും തുറന്നു പ്രവർത്തിക്കുകയും ചെയ്തു. നോർക്ക, പ്രവാസി ക്ഷേമ നിധി എന്നിവയെ കുറിച്ച് യൂസഫലി പരപ്പൻ ക്ളാസ്സെടുത്തു. അൽ അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ നൂറ്റി അമ്പതിന് അടുത്ത് അംഗങ്ങൾ പങ്കെടുത്തു. അൽ അബീർ ടീമിന് ജില്ലാ കൂട്ടായ്മയുടെ സ്നേഹോപഹാരം ഇൻസാഫ് ഗ്രൂപ്പ് കമ്പനി പ്രതിനിധിയും, ജില്ലാ കൂട്ടായ്മയുടെ മുതിർന്ന നേതാവുമായി ഹമീദ് ഒറ്റപ്പാലം മെമന്റോ നൽകി ആദരിച്ചു.

എട്ടു ടീമുകൾ പങ്കെടുത്ത പാലക്കാട് ജില്ലയിലെ വിവിധ മണ്ഡലങ്ങൾ മത്സരിച്ച വടംവലി മത്സരത്തിൽ തൃത്താല മണ്ഡലം ജേതാക്കളായി. വിജയിച്ച തൃത്താല മണ്ഡലത്തിനുള്ള ഗോൾഡൻ കപ്പ് പ്രസിഡന്റ് അസീസ് പട്ടാമ്പി നൽകി.കുടുംബ സമേതം നടക്കുന്ന പരിപാടിയിൽ കുട്ടികൾക്കുള്ള വിവിധ ഇനം മത്സരങ്ങൾ നടന്നു. കുട്ടികൾക്ക് വേണ്ട പ്രോത്സാഹന സമ്മാനങ്ങൾ വിവിധ ഭാരവാഹികൾ നൽകി. ജിദ്ദയിലെ സാംസ്കാരിക മേഖലകളിൽ അറിയപ്പെടുന്ന ഗാനമേള ട്രൂപ്പ് ആയ തീവണ്ടി ടീമിന്റെ ഗംഭീര ഗാനമേളയും, നൃത്ത നൃത്യങ്ങൾ കൊണ്ട് വിവിധ സ്റ്റേജ് പ്രോഗ്രാമുകൾ നടത്തിയ ചിലങ്ക ടീമിന്റെ ക്ളാസിക്കൽ സംഘനൃത്തവും അരങ്ങേറി. ജിദ്ദയിലെ പ്രശസ്ത ഗായകരായ ഹക്കീം അരിമ്പ്ര , മുംതാസ് അബ്ദുറഹിമൻ, സോഫിയ സുനിൽ എന്നിവരുടെ ഗാനങ്ങളും, ജില്ലാ കൂട്ടായ്മയിലെ അംഗംങ്ങളുടെ ഗാനങ്ങളും, കലാരൂപങ്ങളും കുടുംബ സംഗമത്തിന് മികവേറി.
നവാസ് മേപ്പറമ്പ്, ഷാജി ചെമ്മല, ഗിരിദർ കൈപ്പുറം, പ്രജീഷ് നായർ പാലക്കാട്, പ്രവീൺ സ്വാമിനാഥ് എന്നിവരടങ്ങുന്ന ഇവന്റ് ടീമിനൊപ്പം, ഷാജി ആലത്തൂർ ബാദുഷ ഒറ്റപ്പാലം, ഷുഹൈൽ തച്ചനാട്ടുകര, ഖാജാ ഹുസൈൻ ഒലവക്കോട്, ഷൌക്കത്ത് പനമണ്ണ, അബ്ദുൽ അസീസ് കോങ്ങാട്, ഷറഫുദ്ധീൻ തിരുമിറ്റക്കോട്, ഷഫീക് പട്ടാമ്പി(സിഫ്), സുജിത് മണ്ണാർക്കാട്, റഹീം മേപ്പറമ്പ്, റസാഖ് മൂളിപ്പറമ്പ്, അനീസ് തൃത്താല, ഷഫീക് പാലക്കാട്, അക്ബർഅലി എടത്തനാട്ടുകര എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
ജനറൽ സെക്രട്ടറി മുസ്തഫ തൃത്താല സ്വാഗതവും ട്രഷറർ ഉണ്ണിമേനോനും നന്ദിയും പറഞ്ഞു.
![]()
