ഒമാൻ : സ്കത്തിനും റിയാദിനും ഇടയിലുള്ള ബസ് സർവിസിന് വ്യാഴാഴ്ച തുടക്കമായി. ഒമാനെയും സൗദിയേയും ബന്ധിപ്പിച്ച് എംപ്റ്റി ക്വാർട്ടർ മരുഭൂമിയിലൂടെയാണ് സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനിയായ അൽ ഖഞ്ചരി സർവിസ് തുടങ്ങിയത്.ദിവസവും രാവിലെ ആറ്മണിക്ക് മസ്കത്തിൽ നിന്ന് പുറപ്പെട്ട് റിയാദിലെ അസീസിയ ഏരിയയിൽ എത്തിച്ചേരുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.ദമാമിൽ സ്റ്റോപ്പ് ഉണ്ടാവും.ഇമിഗ്രേഷൻ നടപടികൾ മറ്റും പൂർത്തിയാക്കുന്നതടക്കം യാത്രക്ക് ഏകദേശം പതിനെട്ട് മണിക്കൂർ എടുക്കും.ഒമാനിൽ റൂവി, നിസ്വ, ഇബ്രി എന്നിങ്ങനെ മൂന്ന് സ്റ്റോപ്പുകൾ ഒമാനിലും ദമാം ,റിയാദ് എന്നിവടങ്ങളിൽ ആയിരിക്കും സ്റ്റോപ്പുകൾ.പ്രമോഷനൽ പ്രവർത്തനങ്ങളുടെ ഭാഗമാമായി ഒരുമാസം വൺവേ ക്ക് 25 ഒമാനി റിയാലും ഓഫർ കഴിഞ്ഞാൽ 35 ഒമാനി റിയാലും ആയിരിക്കും.
![]()
