ദോഹ :ഓൺലൈൻ അറബി പഠന സ്ഥാപനമായ അറബിക് യൂനി ഖത്തർ അലുമിനി ചാപ്റ്ററിൻ്റെ വിദ്യാർത്ഥി സംഗമം ഹയ്യ ഖത്തർ 2.0 ഖത്തർ ഹിലാലിലെ ഇൻസ്പെയർ ഹാളിൽ വിവിധ പരിപാടികളോടെ നടന്നു. അറബിക് യൂനി സ്ഥാപകനും സി.ഇ .ഒ യുമായ സഈദ് അരീക്കോട് സംഗമം ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ അറബിക് യൂനി അധ്യാപകരായ ഷാഫി മുനവ്വർ , ആദിൽ സലാം, മീഡിയ കോർഡിനേറ്റർ യാസീൻ എന്നിവർ സംബന്ധിച്ചു.
ഈദ് സാറിനും അധ്യാപകർക്കുമുള്ള ഉപഹാരം ഖത്തറിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകനായ മസൂദ് തിരുത്തിയാട് നൽകി. ശബ്നം സിയാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അസ്മാ മൻസൂർ സ്വാഗതം പറഞ്ഞു. ഷഹീല അമീർ, അമീറ ജാസ്മിൻ, നിയാസ് താമരശ്ശേരി, മുബഷിർ, അശോകൻ, ഫവാസ് റഹിയാസ് എം.എം. സഫീർ എൻ. ജുനൈദ്, ഫാസിൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. വിനോദ് വള്ളിക്കോൽ നന്ദി രേഖപ്പെടുത്തി. വിദ്യാർത്ഥികളുടെ വിവിധ സാംസ്കാരിക കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.
![]()
