ന്യൂഡല്‍ഹി: കൊളോണിയൽ കാലഘട്ടത്തിലെ രാജ്യത്തെ ശിക്ഷാ നിയമത്തിന് പകരമായി വരുന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച വിജ്ഞാപനത്തിലൂടെ അറിയിച്ചു. ഭാരതീയ ന്യായ സൻഹിത, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിവ 1860ലെ ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി), 1973ലെ ക്രിമിനൽ നടപടിച്ചട്ടം (സിആർപിസി), 1872ലെ ഇന്ത്യൻ എവിഡൻസ് ആക്റ്റ് എന്നിവയ്ക്ക് പകരമാകും.അശ്രദ്ധമായി വാഹനമോടിച്ച് ഒരു വ്യക്തിയുടെ മരണത്തിന് കാരണമാകുന്ന’ കുറ്റവുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 106-ൻ്റെ ഉപവകുപ്പ് (2) നടപ്പാക്കുന്നത് കേന്ദ്രം നിർത്തി വെച്ചിട്ടുണ്ട് .കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ഓഗസ്റ്റ് 11-ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആദ്യ ബില്ലുകള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. കമ്മിറ്റി നവംബര്‍ പത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ഡിസംബര്‍ 11-ന് ബില്ലുകള്‍ പിന്‍വലിച്ചു. പിന്നീട് ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ച പുതിയ ബില്ലുകളാണ് സഭകള്‍ പാസാക്കിയത്. ഡിസംബര്‍ അവസാനത്തോടെ രാഷ്ട്രപതി ദ്രൗപദി മുര്‍മു ബില്ലിന് അംഗീകാരം നല്‍കിയതോടെ ഇവ നിയമങ്ങളായി.
![]()
