റിയാദ് :സൗദി ഫൗണ്ടിങ്ങ് ദിനത്തോട് അനുബന്ധിച്ചു ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റി റിയാദ് യൂണിറ്റ് നൂറനാ മെഡിക്കൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 22,23 ദിവസങ്ങളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ ചടങ്ങിൽ പങ്കെടുത്തു. മെഡിക്കൽ ക്യാമ്പ് ഹോസ്പിറ്റൽ പ്രതിനിധികളായ മൊഹമ്മദ് അഹമ്മദ് അൽ സഹ്റാനി, അലി മുഹമ്മദ് അൽ സഹ്റാനി,ഖാലിദ് അലി മൊതൈറി എന്നിവർ ചേർന്ന് ഉത്ഘാടനം ചെയ്തു.ഡോ.ദീപ്തി ജോസ്,ഡോ.ഷർമ്മിന എന്നിവർ ക്യാംപിനു നേതൃത്വം നൽകി.ഹോസ്പിറ്റൽ സ്റ്റാഫ് നവാർ തറയിൽ, സുമിഷ പ്രവീൺ,ജിഷ്ണു ബാബു ,ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റി റിയാദ് യൂണിന്റിന്റെ പ്രെസിഡെന്റ്റ് അസ്ലം പാലത്ത്,സെക്രട്ടറി ബിബിൻ ആലപ്പുഴ,ട്രഷറർ നാസർ പൂനൂർ, ഫിറോസ് വളാഞ്ചേരി, മുസ്തഫ മണ്ണാർക്കാട് എന്നിവർ നേതൃത്വം നൽകി.
![]()
