ദമാം :വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ലിയു എം എഫ്) അല്‍ ഖര്‍ജ് സ്റ്റേറ്റ് കൗൺസിലിന് അടുത്ത രണ്ട് വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു . അല്‍ഖര്‍ജ് സൂക്കിലുള്ള റൗദ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് ചിറയ്ക്കൽ തോമസ് അധ്യക്ഷത വഹിച്ചു.മിഡിൽ ഈസ്റ്റ് ട്രഷറർ സജു മത്തായി,സൗദി നാഷണൽ പ്രസിഡൻറ് ജാഫർ ചെറ്റാലി തുടങ്ങിയ ദേശിയ നേതൃത്വം യോഗത്തിൽ പങ്കെടുത്തു. സജു മത്തായി തെങ്ങുവിളയില്‍ (രക്ഷാധികാരി) അഭിലാഷ് മാത്യു കോട്ടയം (പ്രസിഡൻറ്) കനകദാസ് മേലാടത്ത് (ജനറൽ സെക്രട്ടറി), ജോഷി മാത്യു (ട്രഷറർ), മറിയാമ്മ എബ്രഹാം, കനകലാൽ (വൈസ് പ്രസിഡണ്ട്മാർ), ശോഭ ഹെൻട്രി, ഷിനോയി കുഞ്ഞപ്പൻ (ജോയിന്റ് സെക്രട്ടറിമാർ ),വിജേഷ് വിജയൻ ( ചാരിറ്റി കോർഡിനേറ്റർ), സജി ചെറിയാൻ (സ്പോർട്സ് കോർഡിനേറ്റർ), രതീഷ് രാഘവൻ (മീഡിയ കോഡിനേറ്റർ ) എന്നി പുതിയ ഭാരവാഹികൾ അടക്കം 31 കമ്മിറ്റി തിരഞ്ഞെടുത്തു. കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. ജോഷി മാത്യു സ്വാഗതം അര്‍പ്പിച്ച യോഗത്തിൽ സെക്രട്ടറി അഭിലാഷ് മാത്യു വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറർ ശ്രീകാന്ത് കണക്കും അവതരിപ്പിച്ചു. ഹെന്‍ട്രി തോമസ് ‘ ജെസ്സി തോമസ് , ജാഫര്‍ ചെറ്റാലി, ബിബിന്‍ ബേബി, സജു മത്തായി, കനകദാസ് മേലാടത്ത്, മറിയാമ്മ എബ്രഹാം, ശോഭ ഹെന്‍ട്രി തുടങ്ങി യവര്‍ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി മിഥുന് ആന്റണി യോഗത്തിന് നന്ദി അര്‍പ്പിച്ചു.
![]()
