തിരുവനന്തപുരം: സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസ്സുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ നിർണായക സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചതായി പോലീസ്. കുട്ടിയെ കാണാതായ ഇടത്തെ ക്യാമറകൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനകളിലാണ് നിർണായക ദൃശ്യങ്ങൾ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവ സ്ഥലത്തു ഫോറൻസിക് വിദഗ്ദ്ധർ പരിശോധന നടത്തി. ആവശ്യമായ വിവരങ്ങൾ ശേഖരിച്ചു. പ്രതികൾ ഉടൻ പിടിയിലാകുമെന്നു പോലീസ് മേധാവി പറഞ്ഞു. കുഞ്ഞിനെ കാണാതായത് മുതൽ സംസ്ഥാനമാകെ പഴുതടച്ച അന്വേഷണങ്ങളാണ് പോലീസും പൊതുജനവും നടത്തിയത്. ഒടുവിൽ 19 മണിക്കൂറിനു ശേഷം കൊച്ചുവേളി റയിൽവേ സ്റ്റേഷൻ പരിസരത്തെ ഓടയിൽ നിന്ന് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വൈദ്യ പരിശോധനകളിൽ കുഞ്ഞിന് ദേഹോപദ്രവം ഏറ്റിട്ടില്ലെന്നു കണ്ടെത്തി. മണിക്കൂറുകളോളം ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണവും നിർജലീകരണവും ഉള്ളതായി ആരോഗ്യമന്ത്രി വീണ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
![]()
