പാരിപ്പള്ളി: മുൻവൈരാഗ്യം കാരണം അന്ധനായ യുവാവിനെയും മാതാവിനെയും ആക്രമിക്കുകയും പൊതു മധ്യത്തിൽ അപമാനിക്കുകയും ചെയ്ത പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പാരിപ്പള്ളിയിലാണ് സംഭവം. പാരിപ്പള്ളി ശ്രീരാമപുരം രാജീവ്ഗാന്ധി കോളനിയിൽ ഷമീർ മൻസിലിൽ ഷമീർ (44) ആണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. അന്ധനായ യുവാവിന്റെ മാതാവിനെ നിരന്തരം ശല്യം ചെയ്യുന്നത് പരാതിപ്പെട്ടതിനാണ് പ്രതി ഇവരെ വീട്ടിൽ എത്തി ആക്രമിച്ചത്. യുവാവിനെ ആക്രമിക്കുന്നതുകണ്ട് തടയാൻ ശ്രമിച്ച മാതാവിന ഇയാൾ ആക്രമിക്കുകയായിരുന്നു. പാരിപ്പള്ളി ഇൻസ്പെക്ടർ കണ്ണന്റെ നേതൃത്വത്തിൽ പോലീസ് സംഘം ഇദ്ദേഹത്തെ അറസ്റ്റുചെയ്യുകയായിരുന്നു.
![]()
