അബഹ: തൃശൂർ വാടനാപ്പള്ളി ഇത്തിക്കുന്നത്ത് കുഞ്ഞിമോൻറ മകൻ ഷാജി (47) അസീർ പ്രവിശ്യയിലെ തരീബിൽ ഹൃദയാഘാതം മൂലം മരിച്ചു.നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് വന്നിട്ട് 10 മാസമേ ആയിട്ടുള്ളൂ.നെഞ്ചു വേദനയെ തുടർന്ന് മദ്ദ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ : റസിയ.മക്കൾ: മുഹ്സിന, അൻസിൽ. മൃതദേഹം തരീബിൽ ഖബറടക്കും.
![]()
