റിയാദ് : ഇനി വാണിജ്യ വ്യപാര സ്ഥാപനങ്ങളിൽ നിരീക്ഷണ ക്യാമറ മാത്രം പോരാ ഒപ്പം ക്യാമറകളുണ്ടന്ന് ഉപഭോക്താക്കൾക്ക് മനസിലാകുന്ന തരത്തിൽ മുന്നറിയിപ്പ് ബോർഡും സ്ഥാപിക്കണമെന്നു ആഭ്യന്തര മന്ത്രലായം അറിയിച്ചു.നിരീക്ഷ ക്യാമറകള്‍ സ്ഥാപിച്ചെങ്കിലും അതുസംബന്ധിച്ച ബോര്‍ഡ് സ്ഥാപിച്ചില്ലെങ്കില്‍ കുറ്റകരമാണ്, ആയിരം റിയാല്‍ പിഴ ചുമത്തുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.ഒരു വാണിജ്യ സ്ഥാപനത്തിന് പിഴ ചുമത്തിയാല്‍, 60 ദിവസത്തിനുള്ളില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ അവകാശമുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഹോട്ടലുകള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ക്യാമറ നിയമം ബാധകമാണെന്ന് നേരത്തെ മന്ത്രാലയം വ്യക്തമാക്കിയതാണ്. പൊതു, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍, മെഡിക്കല്‍ സിറ്റികള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍, താമസ കെട്ടിടങ്ങള്‍, റെസിഡന്‍സ് കോംപ്ലക്സുകള്‍ എന്നിവിടങ്ങളിലും ഇത് ബാധകമാണ്. എന്നാല്‍ വ്യക്തികള്‍ സ്വകാര്യ താമസ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന ക്യാമറകള്‍ ഇതിന്റെ പരിധിയില്‍ വരില്ല.
നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
![]()
