റിയാദ്: സൗദി അറേബ്യയിലെ നിരത്തുകളിൽ ഇൻ്റിഗേറ്റർ ഇടാതെ ട്രാക്ക് മാറുന്നവർക്ക് പിഴ ലഭിച്ചു തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ അത്തരം ട്രാക്ക് മാറൽ പിഴ നിരവധി പേർക്കാണ് ലഭിച്ചത്. ഡ്രൈവിംഗ് സമയത്തെ ഇൻ്റിഗേറ്റർ ഇടാതെയുള്ള ട്രാക്ക് മാറൽ നിരവധി അപകടങ്ങളാണ് നിരത്തുകളിൽ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞയാഴ്ചയാണ് സൗദിയിൽ ട്രാക്ക് മാറുന്നത് നിരീക്ഷിക്കാൻ കാമറകളും പ്രത്യേക പോലീസിനെയും വിന്യസിച്ചത്. ഇതിലൂടെ അശ്രദ്ധയായി വാഹനം ങ്ങടിക്കുന്നവരെ കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്യുന്നുണ്ട്. തുടക്കത്തിൽ 150 റിയാൽ മുതൽ 300 റിയാൽ വരെയാണ് പിഴ ചുമത്തുക. ഒരു ദിവസം തന്നെ ഒന്നിൽ കൂടുതൽ പിഴ ലഭിച്ചവരും ഉണ്ട്. വരും ദിവസങ്ങളിൽ പിഴയുടെ തുക വർദ്ധിപ്പിക്കുമെന്നും ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി.
![]()
