ദോഹ : കെ എം സി സി ഖത്തർ തൃശൂർ ജില്ല നാട്ടിക മണ്ഡലം ചാഴൂർ അന്തിക്കാട് താന്യം സംയുക്ത പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 23-02-2024 (വെള്ളി) ഉച്ചക്ക് 1 മണി മുതൽ രാത്രി 10 മണി വരെ തുമാമ അത്ലെൻ സ്പോർട്സ് ഇൻഡോർ ഹാളിൽ
നടക്കുന്ന മെഘാ ബാഡ്മിന്റൺ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
റേഡിയോ മലയാളം 98.6 ൽ വെച്ച് നടന്ന ചടങ്ങിൽ കെ എം സി സി സംസ്ഥാന ട്രഷറർ പി എസ് എം ഹുസൈൻ സാഹിബ് ഐ സി ബി എഫ് എം സി കമ്മിറ്റി അംഗവും ലോകകേരള സഭാംഗം കൂടിയായ അബ്ദുൾ റഊഫ് കൊണ്ടോട്ടി, ഖത്തർ കെഎംസിസി ലീഡർ എ വി എ ബക്കർ ഹാജി എന്നിവർക്ക് കൈമാറികൊണ്ട് നിർവഹിച്ചു.
കൺവീനർ ഹുസൈൻ വിളയിൽ ടൂർണമെന്റിനെ കുറിച്ചു സംസാരിക്കുകയും പി എസ് എം ഹുസൈൻ, അബ്ദുൽ റഊഫ് കൊണ്ടോട്ടി, കെ എം സി സി ഖത്തർ തൃശൂർ ജില്ല പ്രസിഡന്റ് എൻ ടി നാസർ, സന്തോഷ് ട്രോഫി താരവും ഖത്തർ ടി ജെ എസ് വി സിറ്റി എക്സ്ചേഞ്ച് താരവുമായ മൗസൂഫ് നൈസാം എന്നിവർ ആശംസകൾ നേരുകയും ചെയ്തു. കെ എം സി സി ഖത്തർ ജില്ല ജനറൽ സെക്രട്ടറി നെസീർ അഹമ്മദ്, നാട്ടിക മണ്ഡലം പ്രസിഡണ്ട് ബദറുദ്ദീൻ ചേർപ്പ്, ജനറൽ സെക്രട്ടറി നാസർ നാട്ടിക, ട്രഷറർ ഹനീഫ വലിയകത്ത്, കോർഡിനേറ്റർ ഷംസുദ്ദീൻ വൈകോച്ചിറ, സെക്രട്ടറി സഗീർ പഴുവിൽ, പഞ്ചായത്ത് ഭാരവാഹികൾ ആയ പ്രസിഡണ്ട് മഹദും മുഹിയിദ്ദീൻ, ജനറൽ സെക്രട്ടറി റഫീക്ക് പുഴുവിൽ, സീനിയർ വൈസ് പ്രസിഡണ്ട് നൗഷാദ് വലിയകത്ത്, കെഎംസിസി ഖത്തർ തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് മുഹസ്സിൻ തളിക്കുളം, പി എ മുഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
![]()
