ജിദ്ദ : ‘മാനവികതക്കൊരു ഇശൽ സ്പർശം’ എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന കേരള മാപ്പിളകലാ അക്കാദമി കേരള സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജിദ്ദ ചാപ്റ്റർ സംഘടിപിച്ച ‘ചിന്ത് 2024’ സ്നേഹ സംഗമം ശ്രദ്ധേയമായി.ജിദ്ദ ഹറാസാത്തിലെ ബുർജ് വില്ലയിലൊരുക്കിയ സംഗമത്തിൽ ഇശൽ മഴ തന്നെ തോരാതെ പെയ്യുകയായിരുന്നു.പഴയതും പുതിയതുമായ മാപ്പിളപ്പാട്ടുകൾ കോർത്തിണക്കിയ ഇശൽ സന്ധ്യ ഹൃദ്യമായിരുന്നു.മാധ്യമപ്രവർത്തകൻ മുസാഫിർ സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു.ജിദ്ദ ചാപ്റ്റർ പ്രസിഡന്റ് കെ.എൻ.എ ലത്തീഫ് അധ്യക്ഷത വഹിച്ചു.കെ.എം ഇർഷാദ് ക്വിസ് അവതരിപ്പിച്ചു.
അക്കാദമിയുടെ ലക്ഷ്യം, വിവിധ പദ്ധതികൾ എന്നിവയെക്കുറിച്ച് അബ്ദുൽ റഊഫ് തിരൂരങ്ങാടി ആമുഖ പ്രഭാഷണത്തിൽ വിശദീകരിച്ചു.വി.പി മുസ്തഫ, ശിഹാബ് താമരക്കുളം, ഹിഫ്സുറഹ്മാൻ,സി.എച്ച് ബഷീർ, ഇല്യാസ് കല്ലിങ്ങൽ, റാഫി ബീമാപള്ളി,യൂസുഫ് കോട്ട, അബ്ദുള്ള മുക്കണ്ണി, സീതി കൊളക്കാടൻ,എന്നിവർ ആശംസകൾ നേർന്നു. ജമാൽ പാഷ, മിർസ ശരീഫ്, മുംതാസ് അബ്ദുറഹ്മാൻ, സാദിഖലി തുവ്വൂർ,മൻസൂർ ഫറോക്ക്, ഹസൻ കൊണ്ടോട്ടി, മുഷ്താഖ് മധുവായ്, നിസാർ മടവൂർ, സീതി കൊളക്കാടൻ, പി.സി ഫൈസൽ, ഖമറുദ്ധീൻ,ജാഫർ കോഴിക്കോട്, കെ. ഫൈസൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു.മൻസൂർ ഫറോക്ക് (ഹാർമോണിയം), കെ.ടി അബ്ദുൽ മനാഫ് (തബല), കിരൺ (റിഥം പാഡ്),എന്നിവർ പശ്ചാതല സംഗീതമൊരുക്കി.നിസാർ മടവൂർ അവതാരകനായിരുന്നു.റഹ്മത്തലി എരഞ്ഞിക്കൽ, മൻസൂർ മൊറയൂർ, അബ്ദുറഹ്മാൻ മാവൂർ, അഹമ്മദ് പെരുമ്പിലായി എന്നിവർ നേതൃത്വം നൽകി.ലക്കി ഡ്രോ നറുക്കെടുപ്പിൽ സമ്മാനാർഹരായവർക്ക് മുസാഫിർ, സലീന മുസാഫിർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.ജനറൽ സെക്രട്ടറി മുഷ്താഖ് മധുവായ് സ്വാഗതവും ട്രഷറർ ഹസൻ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
![]()
