മസ്കറ്റ്: ഒമാന്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ ഇടം പിടിച്ചു മലയാളി . തൃശൂര്‍ കോലഴി സ്വദേശി രോഹന് രാമചന്ദ്രനാണ് ഒമാന്‍ അണ്ടര്‍-19 ദേശീയ ക്രിക്കറ്റ് ടീമില്‍ ഇടംനേടിയത്. ഇന്ത്യന്‍ ദേശീയ ടീമില്‍ ഇടംപിടിക്കു കയെന്നതാണ് രോഹന്റെ ഏറ്റവും വലിയ സ്വപ്നം.
മസ്കറ്റിലെ ഇന്ത്യന്‍ സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് രോഹന്. പിതാവ് രാമചന്ദ്രന് മസ്കറ്റിലെ സ്വകാര്യ കമ്പനിയില്‍ സെയില്‍സ് മാനേജരാണ്. മാതാവ് മനീഷ ദേവിയും കുടുംബത്തോടൊപ്പം കഴിയുന്നു.അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള യോഗ്യതാ മല്‍സരത്തിലാണ് രോഹന് കളത്തിലിറങ്ങുന്നത്. അടുത്തയാഴ്ച തായ്ലന്ഡില് വച്ചാണ് മല്‍സരങ്ങള്‍.
![]()
