ജിദ്ദ : ജിദ്ദയിലെ തിരുവനന്തപുരം സ്വദേശികൾ നേരിടുന്ന യാത്ര ക്ലേശത്തിന് പരിഹാരം കാണാൻ തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാന സർവീസ് വേണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ശശി തരൂർ എം പി ക്ക് നിവേദനം നൽകി.നാസിമുദിൻ മണനാക്കാണ് നിവേദന നൽകിയത്. ജിദ്ദയിലെ മലയാളികളുടെ വർഷങ്ങളായുള്ള ആവശ്യമാണി തിരുവനന്തപുരത്തേക്കുള്ള നേരിട്ടുള്ള സർവീസ്. നാട്ടിൽ എത്തിയാലുടൻ ഈ വിഷയത്തിൽ കാര്യമായി ഇടപെടുമെന്ന് അസോസിയേഷൻ ഭാരവാഹികളായ മുഹമ്മദ് ഹുസൈൻ, ശിഹാബ് ,ഷാഫി,സുനിൽ സയ്ദ്, അംഗങ്ങളായ അൻവർഷ,സുനിത നിസാമുദിൻ,സനൂജ ഹുസൈൻ, സോഫിയ സുനിൽ,രജി അൻവർ ,നാദിർ നാസ്, സെഹ്ല ഹുസൈൻ ,മുഹമ്മദ് അമാൻ എന്നിവരടങ്ങുന്ന അസോസിയേഷൻ ഭാരവാഹികളെ അറിയിച്ചു.
![]()
