മജീദ് തിരൂർ , റിയാദ്
ഇന്ത്യയിൽ നിന്ന് 29 സംസ്ഥാനത്തു നിന്നും പ്രവാസികൾ വിദേശത്തുണ്ട്. എന്നാൽ കൂടുതൽ പ്രവാസികൾ കേരത്തിൽ നിന്നും ആണെന്ന കണക്കുകൾ. അത് കൊണ്ട് തന്നെ കേരളത്തിൽ കുറച്ചു വര്ഷങ്ങളായി അതിനു ഒരു വകുപ്പും മന്ത്രിയും ഉണ്ട്. ഇപ്പോൾ പ്രവാസി വകുപ്പ് നമ്മുടെ മുഖ്യമന്ത്രിയാണ് നോർക്ക റൂട്സ് എന്ന ഒരു ബോർഡ് പ്രവാസി പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത്.2009 ൽ പ്രവാസികൾക്ക് പെൻഷൻ പദ്ധതി കൊണ്ട് വന്നു.തുടക്കം 500 രൂപ പെൻഷൻ ആയിരുന്നു ഇപ്പോൾ അത് അംശംദയം 350 രൂപയും പെൻഷൻ 3500 രൂപയും.പ്രവാസികൾക്കു വലിയ ഒരു ആശ്വാസം തന്നെയാണ്.എന്നാൽ ഇപ്പോളും ഇതിൽ അംഗത്വം എടുത്തവർ പ്രവാസികൾ 10% പോലും ഇല്ലാ എന്നാണ് എന്റെ അറിവ്. അതിനു കാരണമായി ഞാൻ കാണുന്നത് പ്രവാസികളിൽ പലരും ഇതിനെ വേണ്ടത്ര മുഖവിലക്ക് എടുത്തില്ല എന്നതാണ്. ഈ ഒരു പെൻഷൻ ആവശ്യം ഉള്ളത് വളരെ താഴ്ന്ന ശമ്പളം വാങ്ങുന്ന പാവപെട്ട 75% പ്രവാസികൾക്ക്, അത്യാവശ്യം വൈറ്റ് കോളർ ജോലി ചെയ്യുന്നവർക്കും.100% ആളുകളുടെയും പങ്കാളിത്തം സർക്കാരിന് ലഭിക്കാൻ ഈ പെൻഷൻ വർധപ്പിക്കണം. മിനിമം പതിനായിരം രൂപ എങ്കിലും പ്രവാസിക്ക് കിട്ടാനുള്ള സാഹചര്യം ഒരുക്കണം.
അതിനൊരു നിർദ്ദേശം മുന്നോട്ട് വെക്കുന്നു.അംശാദായം വർധിപ്പിക്കുക.അതായത് ഇപ്പോൾ നിലവിൽ ഉള്ള 350 രൂപ എന്നത് 1000 രൂപ ആക്കി വർധിപ്പിച്ചു പെൻഷനും 10000 രൂപ എന്ന ഒരു പദ്ധതി ആവിഷ്ക്കരിച്ചാൽ നന്നായിരിക്കും.
ഇങ്ങനെ ഒരു മാറ്റം വന്നാൽ 90% പ്രവാസികളും അംഗ്വത്വം എടുക്കും.അപ്പോൾ 22/23 വയസ്സായ ചെറുപ്പക്കാർ വരെ അംഗത്വം എടുക്കും. ഇപ്പോൾ 50 വയസ്സിനു മുകളിൽ ഉള്ളവർ മാത്രം പെൻഷൻ പദ്ധതിയിൽ ചേരുന്ന ഒരു സാഹചര്യമാണ് ഉള്ളത്.
25 വയസ്സുള്ളവർ പദ്ധതിയുടെ ഗുണഭോക്താക്കളായാൽ അവർക്ക് പെൻഷൻ കൊടുക്കാൻ 35 കൊല്ലം കഴിയണം ,അത് വരെ സമാഹരിക്കുന്ന തുക ഗവണ്മെന്റ് വിവിധ പദ്ധതകളിൽ നിക്ഷേപിക്കുകയോ ഉപയോഗിക്കുകയോ ചെയ്തു വികസന കാര്യങ്ങളിൽ പ്രവാസികളെ കൂടി പരോക്ഷമായി ഉൾക്കൊള്ളിക്കാൻ പറ്റുമെന്നാണ് അഭിപ്രായം.
പ്രവാസികൾക്കു 60 കഴിഞ്ഞവർക്ക് പെൻഷൻ പതിനായിരം രൂപ എന്നത് വലിയ ആശ്വാസം ആവുകയും മറ്റുള്ളവരുടെ ആശ്രയം ഇല്ലാതെ ജീവിക്കുകയും ചെയ്യാം.
റിയാദിലെ സാമൂഹിക പ്രവർത്തകനായ മജീദ് തിരൂർ ഈ ആവശ്യങ്ങൾ മുൻ നിർത്തി മുഖ്യമന്ത്രി പിണറായി വിജയന് ഇമെയിൽ സന്ദേശം അയച്ചിട്ടുണ്ട് .ആവാസ് എന്ന സംഘടനയുട മുൻ കൺവീനർ കൂടിയായ ഇദ്ദേഹം തുടർച്ചയായി തന്നെ ഈ വിഷയം മിക്ക വേദികളിലും റിയാദ് പൊതുസമൂഹത്തിനു മുന്നിലേക്ക് അവതരിപ്പിക്കാറുണ്ട്.
![]()
