റിയാദ്: സൗദി അറേബ്യയുടെ വിവിധ ഇടങ്ങളിലെ മരുഭൂ സന്ദർശകർ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി ഡിഫൻസ് മന്ത്രാലയം. തണുപ്പിൽ നിന്ന് രാജ്യം മെല്ലെ മെല്ലെ ചൂടിലേക്ക് പ്രവേശിക്കുന്നതോടെ മരുഭൂമിയിലെ ഇഴ ജന്തുക്കൾ മാളങ്ങളിൽ നിന്ന് ഇരതേടി പുറത്തിറങ്ങും. ഇവയുടെ ആക്രമണങ്ങളിൽ നിന്ന് സന്ദർശകർ ജാഗ്രതപാലിക്കണമെന്നാണ് മുന്നറിയിപ്പ്. മരുഭൂമിയിൽ കാണപ്പെടുന്ന ഉഗ്ര വിഷമുള്ള ചെറു പാമ്പുകളും തേളുകളും ഈ സമയങ്ങളിൽ മരുഭൂമിയിൽ ഇഴഞ്ഞു നടക്കും. കാലാവസ്ഥ അനുകൂലമായതിനാൽ മരുഭൂമിയിൽ ഒഴിവ് സമയങ്ങൾ ചിലവഴിക്കാൻ കുടുംബങ്ങൾ കുട്ടികൾ ഉൾപ്പെടെ സന്ദർശിക്കാറുണ്ട്. മുൻ കാലങ്ങളിൽ ഇത്തരം ഇഴജന്തുക്കളുടെ കടിയേറ്റ് നിരവധി കേസുകൾ സൗദിയുടെ വിവിധ ഇടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജീവൻ നഷ്ട്ടമായ വാർത്തകൾ പോലും പുറത്തു വന്നിട്ടുണ്ട്. ഉല്ലാസത്തിനായി മരുഭൂമികൾ സന്ദർശിക്കുന്നവർ സുരക്ഷാ സ്വയം ഉറപ്പുവരുത്തണം എന്ന് മന്ത്രാലയം ഉണർത്തി. സേഫ്റ്റി ഷൂകളും സുരക്ഷാ മാനദണ്ഡങ്ങളും കരുതാനും തമ്പടിക്കുന്ന ഇടങ്ങളെക്കുറിച്ചുള്ള വിവരം മുൻകൂട്ടി അറിയിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
![]()
