റിയാദ്: സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ നടക്കുന്ന പഴുതടച്ച തെരച്ചിലിൽ ഒരാഴ്ചക്കിടെ പിടിയിലായത് 13,970 പേർ. വിവിധ വകുപ്പുകളിലായാണ് ഇത്രയും പേർ പിടിക്കപ്പെടുന്നത്. തിരിച്ചറിയൽ രേഖ (ഇക്കാമ) ഇല്ലാത്തവർ, തൊഴിൽ, നിയമലംഘന താമസം, നുഴഞ്ഞുകയറ്റം, സ്പോൺസറിൽ നിന്ന് മാറി തൊഴിലെടുക്കൽ, വിസയിലുള്ള പ്രൊഫഷൻ മാറി ജോലി ചെയ്യൽ, വഴിയോര കച്ചവടം നടത്തുന്ന തുടങ്ങിയ നിരവധി നിയമലംഘകരാണ് ഒരാഴ്ചക്കിടെ പിടിയിലായത്. ഇവരെ നാടുകടത്തുമെന്ന് ബന്ധപ്പെട്ട വിഭാഗം അറിയിച്ചു.
![]()
