റിയാദ് : സൗദി അറേബ്യയുടെ ഹജ്ജ് ഉംറ ഹറം സേവനങ്ങൾക്കുള്ള നുസൂക് ആപ്ലിക്കേഷനിൽ ഇനി ചരിത്ര പ്രസിദ്ധമായ ഇടങ്ങളുടെ വിവരങ്ങൾ കൂടി ലഭ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മന്ത്രാലയം ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. ഇത് പ്രകാരം ഹജ്ജ് ഉംറ ഹറം സേവനങ്ങൾ മാത്രം ലഭ്യമായിരുന്ന ഈ ആപ്ലിക്കേഷനിൽ നിന്നും മക്കയുടെയും മദീനയുടെയും പരിസര പ്രദേശങ്ങളിലുള്ള ചരിത്ര പ്രസിദ്ധമായ ഇടങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ലഭ്യമാകും. ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നു എത്തുന്ന തീർത്ഥാടകർക്ക് ഇത് ഏറെ ഗുണം ചെയ്യും. മക്കയുടെയും മദീനയുടെയും പരിസര പ്രദേശങ്ങളിൽ നിരവധി ഇസ്ലാമിക ചരിത്ര പ്രസിദ്ധമായ പ്രദേശങ്ങൾ നിലകൊള്ളുന്നുണ്ട്. ഇവ ഒരു ഗൈഡിൻ്റെ സഹായമില്ലാതെ നുസൂക് ആപ്ലിക്കേഷൻ വഴി തീർത്ഥാടകർക്ക് കണ്ടെത്താനാകും. തീർത്ഥാടകർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി.
![]()
