റിയാദ്: സൗദിയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികളുടെ എണ്ണം ആറായിരം കഴിഞ്ഞതായി ഇന്ത്യൻ അംബാസിഡർ. കഴിഞ്ഞ ദിവസമാണ് ഡോ: സുഹൈൽ അജാസ് ഖാൻ ഈ വിവരം പുറത്ത് വിട്ടത്. ഈ നേട്ടം അത്ഭുതപ്പെടുത്തുന്നതായും അംബാസിഡർകൂട്ടി ചേർത്തു. 2019 ൽ സൗദിയിൽ പ്രവർത്തിച്ചിരുന്നത് 400 ഇന്ത്യൻ കമ്പനികൾ മാത്രമായിരുന്നെന്നും അദ്ദേഹം കൂട്ടി ചേർത്തു. കൂടുതൽ നിക്ഷേപ അവസരം തുറന്നത് കൂടുതൽ ഇന്ത്യൻ കമ്പനികളെ സൗദിയിൽ ശാഖകൾ തുറക്കാൻ പ്രേരിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ഇനിയും കൂടുതൽ കമ്പനികൾ സന്നദ്ധത പ്രകടിപ്പിച്ചു മുന്നോട്ട് വരുന്നതായും അംബാസിഡർ പറഞ്ഞു.
![]()
