മഞ്ജു മണിക്കുട്ടൻ,ദമാം
സൗദി അറേബ്യയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തക ആയിരുന്ന സഫിയ അജിത്ത് മരിച്ചിട്ട് ജനവരി 26 നു 9 വർഷം പൂർത്തിയാവുകയാണ്.സൗദിയിൽ ആദ്യമായി സാമൂഹിക,ജീവകാരുണ്യ രംഗത്തേക്ക് വന്ന സ്ത്രീ ആയിരുന്നു സഫിയ. സ്ത്രീകൾ പൊതു ഇടങ്ങളിൽ സജീവമല്ലാത്ത കാലത്ത് ഒരു വനിതാ അശരണരെ സഹായിക്കാനായി രംഗത്തേക്ക് കടന്നു വന്നത് ആദ്യമായിട്ടാണ്.നവയുഗം സാംസ്കാരിക വേദി വൈസ് പ്രസിഡന്റ് കൂടിയായിരുന്നു.
സഫിയയുടെ ഈ കടന്നു വരവ് ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ ഉള്ള സാധാരണക്കാരായ പ്രവാസികൾക്ക് ഒരുപാട് ആശ്വാസം ആയിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് സാധാരണകാരയാ പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ട് അവർക്ക് നീതി വാങ്ങി കൊടുക്കാൻ അവർക്ക് കഴിഞ്ഞു.
ക്യാൻസർ കാർന്നു തിന്നുമ്പോഴും ആ വേദനകൾ വകവെക്കാതെ മറ്റുള്ളവരെ സഹായിക്കാൻ വേണ്ടി ഓടിനടന്ന സഫിയയെ ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല കൂടാതെ അന്നത്തെ കിഴക്കൻ മേഖല പ്രവാസികൾക്കും. പ്രത്യേകിച്ച് ഗാർഹിക തൊഴിലാളികളുടെ ഇടയിൽ അവർ അന്ന് നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ, ഇടപെടലുകൾ വളരെ വലുതായിരുന്നു. സൗദിയുടെ സാമൂഹിക സാംസ്കാരിക രംഗത്തും സ്ത്രീകൾക്കും ഇടപെടാൻ കഴിയും എന്ന് അന്ന് സഫിയ തെളിയിച്ചു.
ഞങ്ങൾക്ക് അവരെ പോലെ ആവാൻ ഒരിക്കലും കഴിയില്ല എന്നാലും അവർ മരിച്ചു 9 വർഷം ആവുമ്പോഴും അവർ തുടർന്ന് പോന്ന പ്രവർത്തികൾ, നന്മകൾ ഇടപെടലുകൾ ഒക്കെ അവരുടെ വേർപാടിന് ശേഷം തുടർന്ന് കൊണ്ട് പോകാൻ ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട്.
ഞങ്ങളുടെ ജീവകാരുണ്യ പ്രവർത്തികൾക്ക് എന്നും അവർ മാത്രമാണ് പ്രചോദനം ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല മനുഷ്യ സ്നേഹിയായ അവർ ഇന്നും ജീവിക്കുകയാണ് ഞങ്ങളിലൂടെ… അവരുടെ ദീപ്തമായ, ജ്വലിക്കുന്ന ഓർമകൾക്ക് മുന്നിൽ ഒരു പിടി അശ്രുപുഷ്പങ്ങൾ…
![]()
