ഹായിൽ: കെ എം സി സി ഹായിൽ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചികിത്സ സഹായവിതരണവും സാമൂഹ്യ സുരക്ഷാ കോഡിനേറ്റർമാരെ ആദരിക്കലും,സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു.ഓഫീസിൽ വച്ച് നടത്തിയ ചടങ്ങിൽ
മുഖ്യ കോഡിനേറ്റർമാരായ അഷ്റഫ് അഞ്ചരക്കണ്ടി, ഫൈസൽ ചാത്തന്നൂർ, എന്നിവർക്ക് പ്രശസ്തി പത്രവും മൊമെന്റോയും,സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മൊയ്തു മുഖേരിയും, നാഷണൽ കമ്മിറ്റി സെക്രട്ടറി ബഷീർ മാളയും ചേർന്ന് സമ്മാനിച്ചു. ഏറ്റവും കൂടുതൽ പേരെ പദ്ധതിയിൽ ചേർത്തതിന് റഫീഖ് അഞ്ചരക്കണ്ടിക്ക് വൈസ് പ്രസിഡണ്ട് സക്കരിയ ആയഞ്ചേരി മൊമെന്റോ കൈമാറി. തൊട്ടടുത്ത ആളെ ചേർത്ത് ഹബീബ് മദിരാശ്ശേരിക്കുള്ള ഉപഹാരം ജനറൽ സെക്രട്ടറി കരീം തുവ്വൂർ സമ്മാനിച്ചു. വിവിധ ഏരിയ കോഡിനേറ്റർ മാരായ സക്കരിയ പള്ളിപ്പുറം, എവി,സി ഇബ്രാഹിം, ഹാരിസ് മച്ചക്കുളം, നിയാസ് ചെമ്പിലോട്, എന്നിവർക്കുള്ള ഉപഹാരം യഥാക്രമം കാദർ കൊടുവള്ളി,അസ്കർ വടകര, സക്കരിയ കാവുംപടി, സിദ്ദീഖ് മട്ടന്നൂര്‍ എന്നിവർ കൈമാറി.
![]()
