ന്യൂഡൽഹി: ഇന്ത്യയുടെ ഒളിമ്പിക്സ് മെഡൽ ജേതാവും ബോക്സിങ് താരവും ആറു തവണ ലോക ചാമ്പ്യായുമായ മേരികോം ബോക്സിങ്ങിൽ നിന്ന് വിരമിച്ചെന്ന വാർത്ത മാധ്യമങ്ങൾ തെറ്റിദ്ധരിച്ചു നല്കിയതാണെന്നു മേരികോം പറഞ്ഞു. തൻ്റെ വാക്കുകളെ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നു താരം തുറന്നടിച്ചു. തന്റെ ബോക്സിങ്ങിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ മാധ്യമങ്ങൾക്ക് മുന്നിലെത്തിയാകും അത് ചെയ്യുക എന്നും മേരികോം പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു സ്കൂളിൽ നടന്ന പരിപാടിയിൽ കുട്ടികളുമായി സംവദിക്കേ കുട്ടികളുടെ ചില ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞതിനെ മാധ്യമങ്ങൽ തെറ്റിദ്ധരിക്കുകയായിരുനെന്നു അവർ പറഞ്ഞു. ജീവിതത്തിൽ നേടാൻ ആഗ്രഹിച്ചതെല്ലാം നേടിയെന്നും ആ സംതൃപ്തിയിലാണ് ബോക്സിങ്ങിൽ നിന്ന് പടിയിറങ്ങുന്നതെന്നും കുട്ടികളോട് മേരികോം പറഞ്ഞിരുന്നു. ഇതാണ് ഇന്ത്യയിലെ പത്രങ്ങൾ മറ്റൊരു രൂപത്തിൽ വാർത്തയാക്കിയതെന്നും ലോക താരം പറഞ്ഞു.
![]()
