നിയമപാലന രംഗത്തുള്ള ഉദ്യോഗസ്ഥർ പൊതുസമൂഹത്തിനു പ്രയോജനം കിട്ടുന്ന രീതിയിൽ പല രീതിയിലും അവരുടെ ഔദ്യോഗിക രംഗത്തിനുമപ്പുറം പ്രവർത്തിക്കുന്നുണ്ട്.പോലീസ് ഉദ്യോഗസ്ഥനായ നിസ്സാർ പൊന്നാരത്ത് ലഹരി വിരുദ്ധ ക്ലാസ്സ്, പോക്സോ ബോധവൽക്കരണം,പേരന്റിങ്ങ്,സൈബർ ബോധവൽക്കരണമടക്കം ബോധവൽക്കരണ ക്ളാസുകൾ

സ്കൂൾ,കോളേജ് ,ക്ലബ്ബ്കൾ ,സാംസ്കാരിക സംഘടനകളുടെ അടക്കം വേദികളിലടക്കം 1234 മത് ക്ളാസ് പൂർത്തീകരിച്ച ചാരിതാർഥ്യത്തിലാണ്.
ആലപ്പുഴ ജില്ലയിലെ വെൺമണി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആയ ഈ കായംകുളം സ്വദേശി ഇതിനകം നിരവധി യുവാക്കളെ ലഹരിയുടെ പിടിയിൽ നിന്ന് മോചിപ്പിച്ചിട്ടുണ്ട്.
എ എം ആരിഫ് എം പി അവാർഡ് ,സംസ്ഥാന മദ്യവിരുദ്ധ സമിതി സംസ്ഥാന അവാർഡ് ,കായംകുളം മുനിസിപ്പാലിറ്റി മികച്ച ബോധവൽക്കരണപ്രവർത്തകനുള്ള അവാർഡ്, ആലപ്പുഴ ജില്ലാ കളക്ടർ അവാർഡ്,ചെറിയാൻ ഫൌണ്ടേഷൻ അവാർഡ്,അമൃത വിശ്വ വിദ്യാപീഠം,മണ്ണാറ ശാല-വെട്ടിക്കോട്,സീറോ മലബാർ സഭ,ജമാഅത് ഇസ്ലാമി,നിരവധി സ്കൂളുകൾ, നാഷണൽ സർവീസ് സ്കീം അടക്കം അനവധി അവാർഡുകൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ആരാണ് രക്ഷകർത്താവ്..നിയമപാലകന്റെ 1234 മത് ബോധവൽക്കരണ ക്ലാസിന്റെ പൂർണ്ണ രൂപം
മലയാള ഭാഷയില്‍ രക്ഷകര്‍തൃത്വം എന്നതിനെ നിര്‍വചിക്കാം. പക്ഷെ എന്താണീ രക്ഷാകര്‍തൃത്വം വളരെ ബൃഹത്തായ ഒട്ടനവധി തലങ്ങളിലൂടെ കടന്നു പോവുന്ന ഒരു കലയാണ് പാരെന്റിംഗ്. കുട്ടികള്‍ ഉള്ള എല്ലാവരും രക്ഷാകര്ത്താക്കള് തന്നെ. രക്ഷ ചെയ്തതാരോ അവരാണ് രക്ഷകര്‍ത്താവ്. രക്ഷ എന്നാല്‍ കുട്ടികളെ സംരക്ഷിക്കലും പരിചരിക്കലും അവര്‍ക്ക് വേണ്ട ഭക്ഷണം പാചകം ചെയ്തു കൊടുക്കലും അവരെ വിദ്യാഭ്യസം ചെയ്യിക്കലും ഒടുവില്‍ തങ്ങള്‍ കണ്ടെത്തുന്ന വധു/വരന്മാരെക്കൊണ്ട് വിവാഹം കഴിച്ചു സ്വസ്ഥമാകലും മാത്രമാണോ അതെ എന്നാണു 90% മാതാപിതാക്കളും ഉറച്ചു വിശ്വസിക്കുന്നത്.
ചെറുപ്പത്തില്‍ മക്കളെ അകമഴിഞ്ഞ് സ്നേഹിക്കുന്ന പല മാതാപിതാക്കളും വളരുമ്പോള്‍ മുതല്‍ അവരില്‍ നിന്നും അദൃശ്യമായ മതിലുകള്‍ പണിയുന്നു. മക്കള്‍ തന്നോടൊപ്പമായാല് താന്‍ എന്ന് വിളിക്കണം എന്ന പൂര്‍വികരുടെ നിര്‍ദേശം ആരും പരിഗണിക്കാറില്ല. എന്നാല്‍ സ്നേഹം, ബഹുമാനം എന്നിവയുടെ കാര്യത്തില്‍ അവര്‍ ഉദാഹരിക്കുന്നത് പഴയ തലമുറയെയാണ്. പണ്ടുള്ള കുട്ടികള്‍ അച്ഛനമ്മമാരോട് സ്നേഹമുള്ളവരായിരുന്നു, ബഹുമാനം ഉള്ളവരായിരുന്നു. ഇപ്പോഴത്തെപ്പോലെ തല തെറിച്ചവരായിരുന്നില്ല എന്നൊക്കെ വളര്‍ന്ന മക്കളുടെ മുന്നില്‍ ദേഷ്യത്തില്‍ വിളിച്ചു കൂവുമ്പോള്‍ അതൊരിക്കലും അവരെ സ്പര്‍ശിക്കുന്നില്ല. ആരുടെ തെറ്റാണിത്?
മാതാപിതാക്കള്‍ ഓര്‍ക്കേണ്ട ഒരു പ്രധാന കാര്യം തങ്ങള്‍ വളര്‍ന്ന ചുറ്റുപാടില്‍ അല്ല തങ്ങളുടെ മക്കള്‍ വളരുന്നത് എന്നാണ്. രണ്ടു തലമുറ മുന്‍പ് മരുമക്കളെ പട്ടിണിക്കിടുന്ന അമ്മായിഅമ്മമാര് നമ്മുടെ കേരളത്തില്‍ ഉണ്ടായിരുന്നു. നമ്മുടെ അമ്മമാരുടെ കാലം വന്നപ്പോഴെയ്ക്ക് അതിനു വളരെയധികം മാറ്റം വന്നു. അവരുടെ അമ്മമാര്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ അവര്‍ അനുഭവിക്കേണ്ടി വന്നിട്ടില്ല. അപ്പോള്‍ മിക്കതും കാലാനുസൃതമായി മാറി കൊണ്ടിരിക്കുന്നു. ഈ മാറ്റം അംഗീകരിച്ച്, ശരിയായി വളര്‍ത്തിയാല്‍ നല്ല മക്കളായി നമ്മുടെ കുട്ടികളെ നമുക്ക് മാറ്റിയെടുക്കാം.

കായംകുളം പുതുപ്പള്ളി സി എം എസ് ഹൈസ്കൂലാണ് “ആരാണ് രക്ഷകർത്താവ്” എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ളാസ് സംഘടിപ്പിച്ചത്.
പ്രധാന അധ്യാപകൻ ജോൺ വർഗീസ് , പി റ്റി എ പ്രസിഡന്റ് ബിജുലാൽ, സ്കൂൾ മാനേജർ, രക്ഷകർത്താക്കൾ, അദ്ധ്യാപകർ എന്നിവർ ക്ളാസിൽ പങ്കെടുത്തു
![]()
