സൊമാലിയൻ കടൽ കൊള്ളക്കാർ റാഞ്ചിയ ചരക്ക് കപ്പൽ ‘എംവി ലീല നോർഫോക്ക്’ ഇന്ത്യൻ നാവിക സേന മോചിപ്പിച്ചു .‘മാർക്കോസ്’ എന്ന ഉന്നത കമാൻഡോ സംഘത്തിന്റെ നേതൃത്വത്തിൽ മണിക്കൂറുകളോളം നീണ്ടു നിന്ന കമാൻഡോ ഓപ്പറേഷനിലൂടെയാണ് മോചിപ്പിച്ചത്.പതിനഞ്ചു ഇന്ത്യക്കാർ അടക്കമുള്ള 21 കപ്പൽ ജീവനക്കാരും സുരക്ഷിതർ.
സൊമലിയൻ തീരത്ത് നിന്ന് 300 നോട്ടിക്കൽ മൈൽ അകലെയാണ് വ്യാഴാഴ്ച വൈകീട്ട് കപ്പൽ റാഞ്ചിയത്.കപ്പൽ ബ്രസീലിലെ പോർട്ടോ ഡു അക്യൂവിൽ നിന്ന് ബഹ്റൈനിലെ ഖലീഫ ബിൻ സൽമാൻ തുറമുഖത്തേക്ക് പോവുകയായിരുന്നു.
![]()
