സിഡ്നി: തന്റെ തൊപ്പി തിരികെ തരൂ…അതെനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ആസ്ട്രേലിയയുടെ മിന്നും ക്രിക്കറ്റ് താരം വര്ണരുടെതാണ് ഈ വാക്കുകൾ. കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റ അകൗണ്ടിലൂടെയാണ് വാർണർ ഈ വാർത്ത ലോകത്തെ അറിയിച്ചത്. വാർണറുടെ വീഡിയോ കണ്ട ആസ്ട്രലിയൻ പ്രധാനമന്ത്രി വിഷയത്തിൽ ഇടപെട്ടു. കരിയറിലെ അവസാന ടെസ്റ്റ് മത്സരം നടക്കുന്നതിനു മുൻപാണ് വാർണർ തൊപ്പി ആവശ്യപ്പെട്ടുകൊണ്ടുള്ള വീഡിയോ സമൂഹ മാധ്യമം വഴി പ്രചരിപ്പിച്ചതു. രണ്ടാം ടെസ്റ്റ് മത്സരങ്ങൾക്കായി മെൽബണിൽ നിന്ന് സിഡ്നിയിലേക്കുള്ള യാത്രയിലാണ് തൊപ്പി നഷ്ട്ടമായതെന്നും തന്റെ ബാഗിൽ ഭദ്രമായി സൂക്ഷിച്ചിരുന്നതാണെന്നും വാർണർ വീഡിയോയിൽ പറയുന്നു. തന്നോടുള്ള ഇഷ്ട്ടം കൊണ്ട് തൊപ്പി സ്വന്തമാക്കിയവർ അത് തിരിച്ചു നൽകണം പകരം നിങ്ങൾക്ക് ഞാൻ എന്തും നൽകാം അത്രയേറെ പ്രിയപ്പെട്ടതാണ് എന്റെ തൊപ്പി. തൊപ്പി മടക്കി നൽകുന്നത് കൊണ്ട് നിങ്ങൾക്ക് ഒരു നിയമ നടപടിയും നേരിടേണ്ടിവരികയില്ലെന്നും വാർണർ വിഡിയോയിൽ പറയുന്നു.
![]()
